Type Here to Get Search Results !

Bottom Ad

നിർമാണ തൊഴിലാളി പ്രക്ഷോഭം ആർ.ഡി.ഒ.ഓഫീസ് മാർച്ച് വിജയിപ്പിക്കും:എസ്.ടി.യു.


കാസർകോട്:(www.evisionnews.in) നിർമാണ തൊഴിലാളി സംയുക്ത സമരസമിതിയുടെ അനിശ്ചിത രാപ്പകൽ സസത്യാഗ്രഹസമരം ഒത്തു തീർപ്പാക്കുന്നതിന്റെ ഭാഗമായി സമരസമിതിയും സർക്കാരും തീരുമാനിച്ച ഒത്തു തീർപ്പ് വ്യവസ്ഥകൾ നടപ്പാക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് മാർച്ച്‌ 28 ന് കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിലേക്ക് സംയുക്ത നിർമാണ തൊഴിലാളി സമര സമിതി നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ നിർമാണ തൊഴിലാളി യുണിയൻ (എസ്.ടി.യു)ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.പ്രസിഡന്റ്‌ ബി.പി.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

മണൽ വാരൽ നിരോധനം പിൻവലിക്കുക,ക്ഷേമ നിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക,ചെറുകിട ക്വാറികളുടെ സ്തംഭനം ഒഴിവാക്കുക തുടങ്ങിയ 15-ഓളം ആവശ്യങ്ങളിന്മേൽ സർക്കാരിന്റെയും ബോർഡിന്റെയും ഉത്തരവുകൾക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല് മാസം പിന്നിടുകയാണ്.ബി.കെ.അബ്ദുസ്സമദ്,പി.ഐ.എ.ലത്തീഫ്,എൽ.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്, ഹസ്സൻ കുഞ്ഞി പാത്തൂർ, സി.എ.ഇബ്രാഹിം എതിർത്തോട്, അബ്ദുറഹിമാൻ കടമ്പള,യുസഫ് പാച്ചാണി,ശിഹാബ് റഹ് മാനിയ നഗർ പ്രസംഗിച്ചു.

keywords : stu-rdo-office

Post a Comment

0 Comments

Top Post Ad

Below Post Ad