കോട്ടയം: രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമ്പോള്‍ പരീക്ഷകളെ ഒഴിവാക്കണമെന്ന് മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ക്ക് അദ്ദേഹം കത്തയച്ചു. എല്‍ഡിഎഫ്-യുഡിഎഫ് കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഡോ. ബാബു സെബാസ്റ്റിയന് കത്തയച്ചിരിക്കുന്നത്.
പാല്, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യ സാധനങ്ങളെ പാര്‍ട്ടികള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതുപോലെ ഇനി മുതല്‍ സര്‍വ്വകലാശാല പരീക്ഷകളെയും ഒഴിവാക്കണമെന്നാണ് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ആശ്യം.
കഴിഞ്ഞ ആറുമാസത്തിനിടെ അറുന്നൂറിലേറെ പരീക്ഷകളാണ് ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നത്. ഇത് ഫലപ്രഖ്യാപനത്തെയും വിദ്യാര്‍ത്ഥികളുടെ ഭാവിയെയും സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡോ. ബാബു സെബാസ്റ്റിയന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്തയച്ചിരിക്കുന്നത്.
keywords :strike-avoid-exams-mg university-vice chancellor
Post a Comment
0 Comments