കാസര്‍കോട് (www.evisionnews.in): തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നായ്ക്കളുടെ വംശവര്‍ധന തടയുന്നതിനും പേവിഷബാധ നിയന്ത്രിക്കുന്നതിനും പദ്ധതിയൊരുങ്ങുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ പഞ്ചായത്താണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ആദ്യപടിയായി ആഗസ്ത് 10 മുതല്‍ 25 വരെ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിച്ച് വളര്‍ത്തുനായ്ക്കളില്‍ പ്രതിരോധ കുത്തിവെയ്പ് നടത്തും. തെരുവുനായ്ക്കളില്‍ പ്രജനനം തടയുന്നതിന്റെ ഭാഗമായി ജില്ലാ വെറ്റിനറികേന്ദ്രം, നീലേശ്വരം മൃഗാസ്പത്രി എന്നിവിടങ്ങിളില്‍ ശസ്ത്രക്രിയാസൗകര്യം ഏര്‍പ്പെടുത്തും.
ശസ്ത്രക്രിയ നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഡോക്ടര്‍മാരെയും തെരുവുനായ്ക്കളെ പിടിക്കുന്നതിന് പ്രത്യേകപരിശീലനംലഭിച്ച ആളുകളെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. പ്രതിരോധകുത്തിവെയ്പ് നടത്തിയ മുഴുവന്‍ വളര്‍ത്തുനായ്കളെ തിരിച്ചറിയുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനൊപ്പം ഭക്ഷ്യാവശിഷ്ടങ്ങളുടെ ശാസ്ത്രീയമായ നിര്‍മാര്‍ജനവും നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിക്കാവശ്യമായ തുക വീതിച്ചെടുക്കാനാണ് തീരുമാനം.
Keywords: Kasaragod-news-street-dog-animal-kasaragod-dist-panchayath-news
Post a Comment
0 Comments