Type Here to Get Search Results !

Bottom Ad

തെരുവുനായയുടെ കടിയേറ്റ് അഞ്ചു വയസുകാരിക്ക് പരിക്ക്

ബോവിക്കാനം (www.evisionnews.in): തെരുവുനായയുടെ കടിയേറ്റ് അഞ്ച വയസുകാരിക്ക് പരിക്ക്. ഇരിയണ്ണി ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയും പയത്തിലെ കുഞ്ഞിക്കണ്ണന്റെ മകനുമായ അഭിനന്ദിനാണ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ ഇരിയണ്ണി ടൗണിലാണ് സംഭവം. 

ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് മുത്തശ്ശിയോടൊപ്പം വീട്ടിലേക്കു നടന്നു പോകുന്നതിനിടെ അലഞ്ഞു തിരിയുകയായിരുന്ന നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും പരിക്കേറ്റ അഭിനന്ദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേയും ഇവിടെ ഒട്ടേറെ പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു. അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം കൂടി വരുന്നതിനാല്‍ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ കടുത്ത ഭീതിയിലാണ്.



Keywords: Kasaragod-news-bovikkanam-news-school-student-injured-by-street-dog

Post a Comment

0 Comments

Top Post Ad

Below Post Ad