കാസര്‍കോട്: (www.evisionnews.in) രാഷ്ട്രീയ വൈരാഗ്യത്തിന്റെയും മറ്റും പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അടിക്കടിയുണ്ടാവുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുടുംബ വൈരാഗ്യത്തിന്റെ പേരില്‍ കല്ല്യോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫഹദിനെ കഴുത്തറുത്ത് കൊന്ന വിജയന്‍ എന്ന അക്രമിക്ക് മതിയായ ശിക്ഷ വാങ്ങിച്ചുകൊടുക്കണം. ജി.എച്ച്.എസ്.എസ്. അടൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു എന്ന കാരണമുണ്ടാക്കി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച നടപടി അപലപനീയമാണ്. ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
keywords:stop-students-attack-msf
Post a Comment
0 Comments