കാസര്‍കോട്: (www.evisionnews.in) പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ പെരുന്നാള്‍ വിപണി സജീവമായി. തുണിക്കടകളിലും ഫാന്‍സിക്കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാലിടാനാവത്തത്ര തിരക്കായിരുന്നു അനുഭവപ്പെട്ടത്. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി തെരുവോരക്കച്ചവടത്തിന് പലേടത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പെരുന്നാള്‍ അടുത്തതോടെ തെരുവുവിപണിയും സജീവമാണ്. ഷോറൂമുകളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ വഴിയോര കച്ചവടങ്ങളെയാണ് ആശ്രയിക്കുത്. അത് കൊണ്ട് തന്നെ കുഞ്ഞുടുപ്പു മുതല്‍ പാദരക്ഷകള്‍ വരെ തെരുവുവിപണിയില്‍ സമൃദ്ധമാണ്.
റമസാന്‍ രണ്ടാം പത്തിലേക്ക് കടന്നതോടെ വര്‍ണങ്ങളുടെ വിസ്മയം തീര്‍ത്ത വസ്ത്രങ്ങള്‍ സ്വന്തമാക്കാനായി നഗരത്തിലെ പ്രമുഖ തുണിക്കടകളിലെല്ലാം തിരക്കനുഭവപ്പെട്ട് തുടങ്ങിയിരുന്നു. സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ഞായറാഴ്ചകളില്‍ തിരക്ക് പതിവിലും കൂടുതല്‍ അനുഭവപ്പെടുക. റമസാന്‍ അസാനത്തിലേക്കെത്തിയപ്പോഴേക്കും വസ്ത്രവിപണി കൂടുതല്‍ തകൃതിയായിരിക്കുകയാണ്്. പെരുന്നാള്‍ അടുക്കുന്നതോടെ നഗരത്തിലെ തിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കുഞ്ഞിക്കണ്ണുകള്‍ക്ക് പ്രിയം നല്‍കുന്ന കുട്ടിക്കുപ്പായങ്ങളുടെ വര്‍ണക്കാഴ്ചകളും വിവിധ തരത്തിലുള്ള വസ്ത്രങ്ങളുടെ പുത്തന്‍ ഫാഷനുകളുമായാണ് പെരുന്നാളിനെ വരവേല്‍ക്കാനായി വിപണി ഒരുങ്ങിയിരിക്കുന്നത്. ഫാഷനിലും നിറത്തിലും വൈവിധ്യമായ കുഞ്ഞുടുപ്പുകള്‍ക്കും ചുരിദാറുകള്‍ക്കുമെല്ലാം ഗുണനിലവാരത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. പാരമ്പര്യ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കൊപ്പം റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പുതുപുത്തന്‍ ഫാഷനുകളും നഗരത്തിലെ വസ്ത്രാലയത്തിലെത്തിയിട്ടുണ്ട്. തുണിക്കടകള്‍ പ്രത്യേക ഓഫറുകള്‍ നല്‍കിയാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്.
എല്ലാ വര്‍ഷവുമെന്നപോലെ സ്ത്രീ വസ്ത്രങ്ങളിലും കുഞ്ഞുടുപ്പുകളിലുമെല്ലാം ഇത്തവണയും പുതിയ ഫാഷനുകളാണ് ആവശ്യക്കാരെ കൂടുതലായി ആകര്‍ഷിക്കുത്. ലോങ് ടോപ്പുകള്‍ക്കാണ് സ്ത്രീ വസ്ത്രങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ അതില്‍തന്നെ വ്യത്യസ്തമായ ഡിസൈനിംഗുകള്‍ കൊണ്ട് മോടിപിടിപ്പിച്ചാണ് വിവിധ പേരുകളില്‍ വിപണിയിലിറങ്ങിയിരിക്കുന്നത്. പ്ലാസ, നാച്ച, ഗൗ തുടങ്ങിയവയാണ് സ്ത്രീ വസ്ത്രങ്ങളിലെ പുതിയ ഇനങ്ങള്‍. പുരുഷന്‍മാര്‍ക്ക് പതിവു പോലെ തന്നെ റെഡിമെയ്ഡ് ബ്രാന്‍ഡുകളോടു തന്നെയാണ് താല്‍പ്പര്യം. ജില്ലയില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് ഉപഭോക്താക്കള്‍ വര്‍ധിച്ചുവരുതായി കച്ചവടക്കാര്‍ പറയുന്നു.
വിപണിയില്‍ കണ്ണഞ്ചിപ്പിക്കു തുണിത്തരങ്ങള്‍ സമൃദ്ധമാണെങ്കിലും വിലക്കയറ്റം സാധാരണക്കാരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. തുണിത്തരങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കനത്ത വിലയാണ് സാധാരണക്കാരെ നട്ടംതിരിക്കുന്നത്. പല വസ്ത്രാലയങ്ങളും റമസാന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വറുതി തെന്നയാണ്. നഗരത്തിലെ മിക്ക തുണിക്കടകളിലും സീസണ്‍ വിപണി തുടങ്ങിയതോടെ ആയിരത്തിനും അതിന് മുകളില്‍ നിന്നുമാണ് വില തുടങ്ങുന്നത് തന്നെ പെരുന്നാള്‍ അടുക്കുന്നതോടെ വിലയിലും വര്‍ധനവുണ്ടാകുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
റമസാന്‍ പെരുന്നാള്‍ വിപണി സജീവമായതോടെ നഗരത്തില്‍ വാഹനപാര്‍ക്കിംഗ് അവതാളത്തിലായിരിക്കുകയാണ്. പൊതുവെ ഗതാഗത സ്തംഭനം പതിവായ നഗരത്തില്‍ പെരുന്നാള്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങാനെത്തുവരുടെ തിരക്കും കൂടി ഉണ്ടായതോടെ നഗരം വീര്‍പ്പുമുട്ടുകയാണ്.
keywords : kasaragod-eid-rain-town-heat
Post a Comment
0 Comments