കാസര്‍കോട് (www.evisionnews.in): പാഠപുസ്തകവുമായി ബന്ധപ്പെട്ട് വിദ്യര്‍ത്ഥികള്‍ക്കിടയില്‍ കമ്മ്യൂണിസം കുത്തിവെക്കാനുള്ള ചില ഇടത് അധ്യാപകരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് നിസാം ഹിദായത്ത് നഗര്‍, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ അഭിപ്രായപ്പെട്ടു.
പാഠപുസ്തകം ജൂലൈ 20നകം എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് പോലും എസ്.എഫ്.ഐയും ഇടത് അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇടത് സര്‍ക്കാറിന്റെ കാലത്ത് പുസ്തകവും ഓണപരീക്ഷയും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റ് ആശയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രേരിപ്പിക്കാന്‍ ശ്രമം ഉണ്ടായാല്‍ കടുത്ത പ്രക്ഷോഭവുമായി മുന്നോട്ടു വരുമെന്ന് നേതാക്കള്‍ അറിയിച്ചു.
Keywords: Kasaragod-navas-communism-july-student-book-issue
Post a Comment
0 Comments