കൊച്ചി:(www.evisionnews.in)മലയാള സിനിമയിലും താരപുത്രൻമാരുടെ വാഴ്ചക്കാലമാണ് ഇനി. ദുൽക്കർ സൽമാൻ, കാളിദാസ് ജയറാം എന്നിവർക്ക് പിന്നാലെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഈ പാത പിന്തുടരുകയാണ്. വിപിൻ ദാസ് സംവിധായകനാകുന്ന മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ അരങ്ങേറ്റം.
കാളിദാസ് ബാലതാരമായി മലയാള സിനിമാരംഗത്ത് വന്നപ്പോൾ ദുൽഖർ സൽമാൻ നായകനായിട്ടാണ് അരങ്ങേറിയത്. എന്നാൽ കാളിദാസിന്റെ ആദ്യനായകവേഷം തമിഴ് സിനിമയിലാണ്. ഗോകുൽ സുരേഷ് സിനിമയിലേയ്ക്ക് വരുന്നുവെന്ന് നാളുകൾക്ക് മുമ്പേ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നത്. ആൻ അഗസ്റ്റിൻ, പാർവതി രതീഷ്, കീർത്തി സുരേഷ് എന്നിവർ താരപുത്രഗണത്തിൽപ്പെട്ട പുതുതലമുറയിലെ നായികമാരാണ്.
മുത്തുഗൗവിന്റെ അണിയറ പ്രവർത്തകരെല്ലാം തന്നെ പുതുമുഖങ്ങളാണ്. വിജയ് ബാബു, സാന്ദ്ര തോമസ് ടീമിന്റെ ഫ്രൈഡെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
keywords:sureshgopi-son-gokulsuresh-mudhugau-
|
Post a Comment
0 Comments