മുംബൈ:(www.evisionnews.in) ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഹര്ഭജന് സിംഗ് ടീമില്‍ തുടരുമെന്നാണ് സൂചന. ബംഗ്ലാദേശ് പര്യടനത്തിലെ ഏക ടെസ്റ്റ് മത്സരം മഴയില്‍ ഒലിച്ചുപോയതിനാല്‍ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകാന്‍ ഇടയില്ല.
പരിക്ക് കാരണം ബംഗ്ലാദേശ് പര്യടനം നഷ്ടമായ കെ എല്‍ രാഹുല്‍, മുരളി വിജയിനും ശിഖര്‍ ധവാനും ഒപ്പം ഓപ്പണറായി ടീമിലെത്തും.
ക്യാപ്റ്റന്‍ കൊഹ്ലിയുടെ പിന്തുണയുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ തഴഞ്ഞേക്കില്ല. ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്
എന്നീ പേസര്‍മാരും തുടര്‍ന്നേക്കും.
ലങ്കന്‍ നിരയില്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര് ഏറെയുള്ളതിനാല്‍ സ്പിന്നര്‍മാരായ അശ്വിനും, ഹര്ഭജന് സിംഗും ടീമില്‍ തുടരും. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 12നാണ് തുടങ്ങുന്നത്.
keywords :srilankan-tour-indian-team-thursday
Post a Comment
0 Comments