കാസര്‍കോട്:(www.evisionnews.in) സംസ്ഥാനത്തെ മികച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനുളള അവാര്‍ഡ് കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനുവേണ്ടി പ്രസിഡണ്ട് എം. അച്യുതന്‍ മാസ്റ്റര്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസില്‍ നിന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കായികക്ഷമത പരിശോധന മികച്ച രീതിയില്‍ നടത്തിയതിന് തുടര്‍ച്ചയായി മൂന്നാം തവണയാണ് കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഈ പുരസ്‌ക്കാരത്തിന് അര്‍ഹമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അവാര്‍ഡ് സ്വീകരിച്ചത്.
keywords:best sports council-kasaragod-achutha-state sports council
Post a Comment
0 Comments