ചെന്നൈ(www.evisionews.in)മാരി ധനൂഷിനു പൊല്ലാപ്പായി . മാരി എന്ന പുതിയ ചിത്രത്തില്‍ ധനുഷ് പുകവലിക്കുന്ന ഒട്ടനവധി രംഗങ്ങളുണ്ട്. ഇതാണ് ഇപ്പോള്‍ താരത്തിന് പണിയായത്. ചിത്രത്തില്‍ ഒരു ചെയിന്‍ സ്മോക്കറായിരുന്നു ധനുഷ്. നിരവധി വിമര്‍ശനങ്ങളാണ് ഈ കാര്യത്തില്‍ ധനുഷ് നേരിട്ടത്. മാത്രമല്ല പി.എം.കെ നേതാവും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ അന്‍പുമണി ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.
ഒരു കത്തിന്റെ രൂപത്തിലാണ് അന്‍പുമണി ധനുഷിന് ഉപദേശം കൊടുത്തത്. യുവാക്കളടങ്ങുന്ന ധനുഷിന്റെ വന്‍ ആരാധക വൃന്ദത്തെ ഇത് മോശമായി ബാധിക്കുമെന്നും അവരുടെ ഭാവിയെകരുതി സിനിമയില്‍ പുകവലിക്കുന്നത് ധനുഷ് നിറുത്തണമെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജീവിതത്തില്‍ പുകവലിക്കാറില്ലെന്നും കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടുമാത്രം പുകവലിച്ചതാണെന്നും ഇനി താന്‍ സിനിമയില്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും ധനുഷ് വ്യക്തമാക്കി.
keywords : smoking-scene-film-movie-danush-mari-movie
Post a Comment
0 Comments