Type Here to Get Search Results !

Bottom Ad

ഹിജാബ് : വിവാദ പ്രസ്താവനക്കെതിരെ എസ്. ഐ. ഒ. പ്രതിഷേധം നടത്തി

evisionnews

കാസർകോട് :(www.evisionnews.in) അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശിരോവസ്ത്ര നിരോധനം നീക്കം ചെയ്യാൻ എസ്. ഐ. ഒ. സുപ്രീം കോടതിയിൽ നൽകിയ പൊതു താല്പര്യ ഹരജി പരിഗണിക്കവെ മത വിശ്വാസം ഹനിക്കും വിധത്തിലുള്ള കോടതി പരാമർശത്തിനെതിരെ എസ് .ഐ. ഒ. കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മതേതര താല്പര്യം സംരക്ഷിക്കേണ്ട കോടതി തന്നെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളുടെ നിലനില്പിനു ഭീഷണിയാണ്.നഗരത്തിൽ നടന്ന പ്രകടനത്തിനു എസ്. ഐ. ഒ. ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ, സെക്രട്ടറി രാസിക് മഞ്ചേശ്വർ, അസ്‌റാർ ബി. എ, മുബീൻ ഇബ്രാഹിം, അസ്‌ലം കുമ്പള, ഷഹീർ ഉളിയത്തടുക്ക, സർഹാൻ ഉപ്പള, ശൈബാൻ പള്ളിപ്പുഴ, അക്ബർ, ഇർഫാൻ, ബാസിൽ ബഷീർ എന്നിവർ നേതൃത്വം നൽകി.

keywords :sio-kasaragod-protest-against-hijab-court

Post a Comment

0 Comments

Top Post Ad

Below Post Ad