Type Here to Get Search Results !

Bottom Ad

സിദ്ദീഖ് ഭാര്യയെ ഉപേക്ഷിച്ചതും പുനര്‍വിവാഹിതനായതും തെറ്റെന്ന് കോണ്‍ഗ്രസ്സ്


തിരുവനന്തപുരം: (www.evisionnews.in) സിദ്ദീഖ് ഭാര്യയെ ഉപേക്ഷിച്ചതും പുനര്‍വിവാഹിതനായതും തെറ്റെന്ന് കോണ്‍ഗ്രസ്സ്.പുനര്‍ വിവാഹ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിനെതിരെ കെ.പി.സി.സി നിയോഗിച്ച ഉപസമിതിയാണ് ടി.സിദ്ധീഖിനെ തള്ളി പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. രോഗിയായ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച സിദ്ദിഖിന്റെ നടപടി നേതാവിനു യോജിച്ചതല്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി കണ്‍വീനറും ജനറല്‍ സെക്രട്ടറി ബി. ബാബുപ്രസാദ്, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അംഗങ്ങളായുള്ള കമ്മീഷന്‍ അഞ്ച് തവണ നടത്തിയ സിറ്റിങ്ങിലൂടെ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയശേഷമാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ടി. സിദ്ദിഖ് പറയുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് ഉപസമിതി വ്യക്തമാക്കി.

സിദ്ദിക്ക്, ആദ്യഭാര്യ നസീമ, എം.ഐ. ഷാനവാസ് എം.പി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, കെ.പി.സി.സി സെക്രട്ടറി ജയന്ത്, കോഴിക്കോട് ലോക്‌സഭാ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. നൗഷാദ് എന്നിവരില്‍നിന്നാണ് തെളിവെടുത്തത്. കോഴിക്കോട്ട് സംഘര്‍ഷസാധ്യതയുള്ളതാനിാല്‍ തെളിവെടുപ്പുകള്‍ കെ.പി.സി.സി ആസ്ഥാനത്ത് വച്ചാണ് നടത്തിയത്.

സിദ്ദിക്ക് ഭാര്യ നസീമയെ മൊഴിചൊല്ലി തൊട്ടടുത്ത ദിവസംതന്നെ മറ്റൊരുവിവാഹം നടത്തുകയും ഇതിനെതിരെ സിദ്ദിഖിന്റെ ആദ്യ ഭാര്യ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ മാധ്യമശ്രദ്ധ നേടിയത്. കാസര്‍കോട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാന്‍സര്‍ ബാധിച്ച തന്റെ പേര് പറഞ്ഞ് സഹതാപം പിടിച്ച് പറ്റി പണസമാഹരണം നടത്തി ഒടുവില്‍ മറ്റൊരു യുവതിയെക്കണ്ടപ്പോള്‍ തന്നെ മൊഴിചൊല്ലിയെന്നതുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നസീമ ഉന്നയിച്ചത്. നസീമയെയും കുട്ടികളെയും കോഴിക്കോട്ട് റസ്റ്റോറന്റില്‍ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ വാക്കേറ്റവും വിവാദം കൊഴുക്കാന്‍ ഇടയാക്കിയിരുന്നു.

സിദ്ദിക്കിനെതിരെ നസീമ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി. സ്വന്തം പാര്‍ട്ടിക്കാരനായ എം.ഐ ഷാനവാസ് എം.പിയും ചില കോണ്‍ഗ്രസ് നേതാക്കളും കുടുംബപ്രശ്‌നം വഷളാക്കിയെന്ന് സിദ്ദിക്ക് സോഷ്യല്‍ മീഡിയ വഴി ആരോപണം ഉന്നയിച്ചതോടെ പ്രശ്‌നം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായി.

സിദ്ദിക്കിന്റെ കുടുംബപ്രശ്‌നം പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയെന്ന് തുറന്നടിച്ച് മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണയും രംഗത്തെത്തിയിരുന്നു ഇതേത്തുടര്‍ന്ന് മേയ് 24 ന് സിദ്ദിക്ക് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ കെ.പി.സി.സി ഉപസമിതി രൂപീകരിക്കുകയായിരുന്നു.

Keywords: trivandrum-siddiq-congress-naseema
Tags

Post a Comment

0 Comments

Top Post Ad

Below Post Ad