Type Here to Get Search Results !

Bottom Ad

ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരുവില്‍ കാണാതായി


മംഗളൂരു: (www.evisionnews.in) മുഡബിദ്രിയിലെ സ്വകാര്യ കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയും ഇരുപത്താറ് വയസ്സുകാരിയുമായ ശ്രീലങ്കന്‍ സ്വദേശിനിയെ ഞായറാഴ്ച്ച മുതല്‍ കാണാതായി.സത്തംബിരലഗെ നിംനദാരുഷി സെബാസ്റ്റ്യന്‍ എന്ന വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. 

താമസിക്കുന്ന മുറിയില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് യുവതി ജൂലൈ 17ന് ഹോസ്റ്റല്‍ വാര്‍ഡന് പരാതി നല്‍കിയിരുന്നു.എന്നാല്‍ ഞായറാഴ്ച യുവതി മുറി വിടുകയായിരുന്നു.യുവതിയുടെ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ച പോലീസ് ഇവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ശ്രീലങ്കയിലേക്ക് മടങ്ങാനാകില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 5.6 അടി ഉയരവും വെളുത്ത നിറവുമാണ്.ഇംഗ്ലീഷും സിംഹള ഭാഷയുമാണ് സംസാരിക്കുന്നത്. 

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദക്ഷിണ കര്‍ണാടക ജില്ലയിലെ മൂഡബിദ്രി പോലീസ് സ്റ്റേഷന്‍ (08258-236333,9480802314), പോലീസ് കമ്മീഷണര്‍ ഓഫീസ് (0824-2220801,2220800) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Keywords: mangore-shrilankan-girl-missed
Tags

Post a Comment

0 Comments

Top Post Ad

Below Post Ad