ഉദുമ:(www.evisionnews.in) മുക്കാട് സ്വദേശി ഷാഹുല്‍ ഹമീദിനെ മൃഗീയമായി തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ശേഷിക്കുന്ന പ്രതികള്‍ക്കായി വീട്ടുകാരുടെ സമാന്തരാന്വേഷണം.
കൊലപാതകത്തിന്റെ പിറ്റേന്ന് നാട്ടില്‍ നിന്നും മുങ്ങിയ പ്രതികള്‍ എവിടെയാണ് ഒളിവില്‍ പാര്‍ക്കുന്നതെന്ന് വീട്ടുകാര്‍ക്ക് ഒരു വിവരവുമില്ല. ഒരു ഫോണ്‍ കോള്‍ പോലും പ്രതികളുടേതായോ, ഒളിവില്‍ പാര്‍പ്പിച്ചവരുടേതായോ ബന്ധുക്കള്‍ക്ക് വന്നിട്ടില്ല. ഫോണ്‍കോള്‍ പിന്തുടര്‍ന്ന് തങ്ങളെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയത്തിലാണ് ഇത്തരമൊരു ശ്രമത്തിന് പ്രതികള്‍ മുതിരാത്തതെന്ന് സംശയിക്കുന്നു. എന്നാല്‍ പ്രമാദമായ കേസിലെ പ്രതികളാണെങ്കില്‍ പോലും തങ്ങളുടെ മക്കള്‍ എവിടെയെങ്കിലും ജീവനോടെയുണ്ടായെന്നറിയാതെ ആധിയിലകപെട്ടിരിക്കുകയാണ് രക്ഷിതാക്കള്‍. പോലീസിന്റെ നിരന്തര റൈഡും, ഉടന്‍ ഹാജരാക്കണമെന്ന മുന്നറിയിപ്പും ഭയന്ന് പ്രതികളെ കുറിച്ച് സമാന്തരാന്വേഷണം നടത്താന്‍ ബന്ധുക്കള്‍ തുനിഞ്ഞിറങ്ങിയത്.
പ്രതികളെ കണ്ടെത്തിയാല്‍ കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ട നടപടി ക്രമങ്ങളും തങ്ങള്‍ ആരംഭിച്ചിരുന്നതായി ഒരു പ്രതിയുടെ ബന്ധു സൂചിപ്പിച്ചു. പുണ്യമാസമായ റംസാനില്‍ മക്കളെ കുറിച്ച് ഒരു വിവരവുമില്ലാത്ത ആധിയോടെ കഴിയേണ്ടതിലുള്ള ദുര്യോഗം പ്രതിക്കുള്ള രക്ഷിതാക്കളെ ഏറെ തളര്‍ത്തിയിരിക്കുകയാണ്. കേസിലെ എല്ലാ പ്രതികളെയും പിടികൂടാനായാലേ തെളിവെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ശേഷിച്ച പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായ കേസിലെ പ്രതി ഉദുമ പാക്യാരയിലെ ശാഹിദിന്റെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
keywords :shahul hameed-accused-relatives-search
keywords :shahul hameed-accused-relatives-search
Post a Comment
0 Comments