കാസര്‍കോട്:(www.evisionnews.in) സഫിയ വധക്കേസില്‍ വെറുതെവിട്ട പോലീസുകാരനെതിരെയും കൊലയാളികളെ സഹായിച്ച ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും കേസ് തേയ്ച്ചുമായ്ച്ചുകളയാനും അട്ടിമറിക്കാനും ശ്രമിച്ചവര്‍ക്കെതിരെയും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ആഭ്യന്തരമന്ത്രി, ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് സഫിയ ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കി. കേരളാ പോലീസിനെ കളങ്കപ്പെടുത്തിയ ഇത്തരം ചില പോലീസുദ്യോഗസ്ഥന്മാര്‍ പോലീസ് സേനയ്ക്ക് തന്നെ ബാധ്യതയാണ് എന്ന് ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെക്ക്‌പോസ്റ്റിലെ രേഖകള്‍ തിരുത്തുകയും കൊല്ലപ്പെട്ട സഫിയയുടെ പിതാവ് മൊയ്തു പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ ക്രൂരമായി പെരുമാറി ലോക്കപ്പിലടക്കുകയും ചെയ്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസ് സത്യസന്ധമായി അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരേയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറേയും കേരള ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പ്രത്യേകം അഭിനനന്ദനം അറിയിക്കണമെന്നും സഫിയയുടെ നിര്‍ദ്ധനരായ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ്, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ശോഭന, വിജയലക്ഷ്മി കടമ്പഞ്ചാല്‍, കെ.വി. ചന്ദ്രാവതി, നാരായണന്‍ പേരിയ, പുതിയടത്ത് അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, ശശിധരന്‍, ഹമീദ് മൊഗ്രാല്‍, ഹമീദ് ബദിയടുക്ക, സിദ്ദീഖ് റഹ്മാന്‍, സി.എം.എ. ജലീല്‍, കെ.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
keywords : safiya-case-action-committee
Post a Comment
0 Comments