മഞ്ചേശ്വരം: (www.evisionnews.in)എസ്എഫ്‌ഐ നേതൃത്ത്വത്തില്‍ വിതരണം ചെയ്യുന്ന പാഠപുസ്ത്തക വിതരണം സജീവമായി. ജില്ലയില്‍ നിരവധി സ്‌ക്കുളുകളില്‍ എസ്എഫ്‌ഐ പാഠപുസ്തകം വിതരണം ചെയ്തു കഴിഞ്ഞു. എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ഉപ്പള ഗവ:ഹൈസ്‌ക്കുളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം നല്‍കി.
വിതരണോല്‍ഘാടനം എസ്എഫ്‌ഐ ജില്ലാ ജോ:സെക്രട്ടറി സുഭാഷ് പാടി ഉല്‍ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശാദരാഗ അദ്ധ്യക്ഷനായി സാദിഖ് ചെറുകോളി,നസറുദീന്‍ മലങ്കര, ജിതേഷ് പ്രശാന്ത് കനില, സിദ്ധിഖ് പാവൂര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഹനീഫ് സ്വാഗതം പറഞ്ഞു.
എസ്എഫ്‌ഐ കാറഡുക്ക ഏരിയാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ഇരിയണ്ണി സ്‌ക്കുളില്‍ നടന്ന പാഠപുസ്തക വിതരണം എസ്എഫ്‌ഐ കാറഡുക്ക ഏരിയാ സെക്രട്ടറി സിഎം സഫ്ദര്‍ ഉല്‍ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, ശ്യാമള ടീച്ചര്‍ ദിലീഷ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ എസ്എഫ്‌ഐ കുമ്പള ഏരിയാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ മൊഗ്രാല്‍ ഹൈസ്‌ക്കുളില്‍ നടന്ന പാഠപുസ്തക വിതരണം എസ്എഫ്‌ഐ ജില്ലാ ജോ:സെക്രട്ടറി സുഭാഷ് പാടി ഉല്‍ഘാടനം ചെയ്തു. അഖിലേഷ് അദ്ധ്യക്ഷനായി. നസരുദീന്‍ മലങ്കര സ്വാഗതം പറഞ്ഞു.
keywords : kasargod-manjeshwaram-sfi-study-materials-distribution
Post a Comment
0 Comments