Type Here to Get Search Results !

Bottom Ad

പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു

കാസറഗോഡ് :(www.evisionnews.in) എസ്.എഫ്.ഐ കാസറഗോഡ് ഏരിയ കമ്മിറ്റിയുടെ നേതത്വത്തില്‍ അടുക്കത്ത് ബയല്‍
 ഗവ: യുപി സ്‌കൂളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പാഠപുസ്തകം നല്‍കിക്കൊണ്ട് കാസര്‍കോഡ് എംപി പി കരുണാകരന്‍  പരിപാടി ഉല്‍ഘാടനം ചെയ്തു. സ്‌കൂളുകളില്‍ ഇതു വരെയും പാഠപുസ്തകങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് എസ്എഫ്‌ഐ കാസര്‍കോട് ഏരിയ കമ്മിറ്റി ഈ ദൗത്യം ഏറ്റെടുത്തത്. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രാമു. യു അദ്ധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ അനിത നായക്, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, ഏരിയ സെക്രട്ടറി ഷബീര്‍ കല്ലംകൈ, അഹമ്മദ് അഫ്‌സല്‍, ദയാനന്ദ ഷെട്ടി, എടി നായക് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എഫ്.ഐ കാസറഗോഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്ത ദൗത്യം ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് പി കരുണാകരന്‍ എംപി അഭിപ്രായപ്പെട്ടു.



keywords: sfi-sculbook-distribution-gup  

Post a Comment

0 Comments

Top Post Ad

Below Post Ad