റിയാദ് : (www.evisoinnews.in)സൗദിയില്‍ കടുത്ത ചൂട് കാരണം കിഴക്കന്‍ പ്രവിശ്യയിലുള്ള കടലുകളില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. ചൂട് കൂടുന്നതുമൂലം കടലില്‍ ഓക്‌സിജന്‍ ലഭ്യത കുറയുന്നതാണു മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ കാരണമെന്നാണു വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കടലില്‍ ഏകദേശം 100 മീറ്ററോളം വരുന്ന ഭാഗത്താണ് മത്സ്യം ചത്തു പൊങ്ങിയത്. അടുത്ത ഫാകട്‌റിയില്‍ നിന്നും ചില ദ്രാവകങ്ങള്‍ കടലിലേക്ക് ഒഴുകി വന്നതാണ് മീന്‍ ചത്തു പൊങ്ങാനിടയായതെന്നാണ് കഴിഞ്ഞ വര്‍ഷം ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. കുറച്ചുദിവസങ്ങളിലായി കനത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.
keywords : riyad-soudi-fish-sea-heat-dead
Post a Comment
0 Comments