Type Here to Get Search Results !

Bottom Ad

വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞ്‌പോക്കാണ് ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം : ശോഭാ കോശി

evisionnews

കാസര്‍കോട്: (www.evisonnews.in)വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞ്‌പോക്കാണ് ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് എന്ന് ബാലാവകാശ സംരക്ഷണ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. 

കൊഴിഞ്ഞ്‌പോക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ശിശുസംരക്ഷണ സംവിധാനങ്ങളെ ഒരു കുടക്ക് കീഴില്‍ സംയോജിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ പ്രഥമ സ്റ്റേക് ഹോള്‍ഡേഴ്‌സ് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. എഡിഎം. എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. 

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംയോജിത യോഗം ചേരുന്നത്. കുട്ടികള്‍ക്കെതിരായി അതിക്രമങ്ങള്‍ നടക്കുന്ന രാജ്യത്തെ 48 ജില്ലകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട് ഇതില്‍ കാസര്‍കോട്, വയനാട് ജില്ലകളാണ് കേരളത്തില്‍ നിന്നുമുളളത്. അത്‌കൊണ്ട് തന്നെയാണ് കാസര്‍കോട്ടുനിന്ന് ഇത്തരം യോഗത്തിന് ആരംഭം കുറിക്കുന്നതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. 

വിവിധ സംരക്ഷണ ഏജന്‍സികളെ സംയോജിപ്പിച്ച് നടത്തിയ യോഗത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്തു. വീടുകളില്‍ നിന്നുതന്നെ പീഡനം നേരിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരികായണെന്ന് ജില്ലയിലെ പല കുട്ടികളും പാതിവഴി പഠനം നിര്‍ത്തുന്ന അവസ്ഥ ഉണ്ടെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ബാലവേലക്കായി കുട്ടികളെ എത്തിക്കുന്ന സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

മയക്കുമരുന്ന് വില്‍പ്പനയ്ക്കും മോഷണങ്ങള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്ന അവസ്ഥയാണെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ്, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, മീന കുരുവിള എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജു സ്വാഗതവും നോഡല്‍ കോഡിനേറ്റര്‍ നിധീഷ് എം ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

keywords : school-students-child-district-main-issue-problem

Post a Comment

0 Comments

Top Post Ad

Below Post Ad