Type Here to Get Search Results !

Bottom Ad

സഹപാഠിയോട് സംസാരിച്ച കോളേജ് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു


വിദ്യാനഗര്‍: (www.evisionnews.in) സഹപാഠിയോട് സംസാരിച്ച കോളേജ് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.ചെമ്മനാട് കോളിയടുക്കത്തെ സന്ദീപി(19)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് ചെങ്കള ഇന്ദിരാനഗര്‍ ബസ്‌സ്റ്റോപിലായിരുന്നു സംഭവം.

സഹപാഠിയായ വിദ്യാര്‍ത്ഥിനി ബര്‍ത്ത്‌ഡെ ഗിഫ്റ്റ് വാങ്ങിവെച്ചതായും ഇന്ദിരാനഗറില്‍ ബസ്സ്റ്റാന്റിലെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അവിടെയെത്തിയ സന്ദീപ് പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ രണ്ടംഗസംഘം അരികിലെത്തി പേര് ചോദിക്കുകയും തുടര്‍ന്ന് കാറില്‍ കയറണമെന്ന് പറയുകയും ചെയ്തു. ഇത് സന്ദീപ് നിരസിച്ചതോടെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയും കുറച്ചകലെ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.കാറില്‍ നിന്ന് ഇറക്കിവിട്ട സന്ദീപിനെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വീണ്ടും അക്രമിച്ചു. അതിനിടെ സുഹൃത്ത് തന്‍വീര്‍ എത്തി അക്രമം തടയുകയായിരുന്നു. വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സന്ദീപ് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.

ഒരാഴ്ച്ച മുമ്പ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും പ്ലാറ്റ്‌ഫോമില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു സംഘം യുവാക്കള്‍ ഇരുവരേയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Keywords: vidyanagar-sandeep-chengala-got-attacked

Post a Comment

0 Comments

Top Post Ad

Below Post Ad