കൊലപാതകം, അന്യായമായി തടങ്കലില്‍ വെക്കല്‍, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം എന്നീ കുറ്റങ്ങളില്‍ ഹംസ പ്രതിയാണെന്ന് കോടതി കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ബാലപീഡനം എന്നിവയാണ് മൈമൂനക്കെതിരെ തെളിഞ്ഞത്. തെളിവ് നശിപ്പിക്കലിലാണ് അബ്ദുല്ല കുറ്റക്കാരനെന്നും കോടതി കണ്ടെത്തിയിരുന്നു.
2006 ഡിസംബര്‍ 22നാണ് ഗോവയിലെ നഷ്വ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സഫിയ കൊല്ലപ്പെട്ടത്. തിളച്ച കഞ്ഞിവെള്ളം ദേഹത്ത് മറിഞ്ഞുവെന്നും ചികിത്സകിട്ടാതെ മരിച്ചുവെന്ന് കരുതിയ ഹംസ പുറത്തറിയാതിരിക്കാനായി വെട്ടിനുറുക്കി ചാക്കില്‍കെട്ടി കാറില്‍ കയറ്റി മല്ലോം മഹാദേവ ക്ഷേത്രത്തിനടുത്ത അണക്കെട്ടിനടുത്ത് പൊക്ലയ്ന്‍ ഉപയോഗിച്ച് കുഴിച്ച്മൂടിയെന്നാണ് കേസ്. പിന്നീട് നാട്ടിലേക്ക് വന്ന് സഫിയയെ കാണാനില്ല എന്ന് വരുത്തിതീര്‍ത്ത് ഉപ്പ ബി.എ മൊയ്തുവിനെ കൊണ്ട് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ആക്ഷന്‍ കമ്മിറ്റി രംഗത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് സഫിയ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി കെ.പി ഫിലിപ്പ്, ഡി.വൈ.എസ്.പി കെ.വി സന്തോഷ് കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി.
Post a Comment
0 Comments