Type Here to Get Search Results !

Bottom Ad

സച്ചിനും സാറയും: ക്രിക്കറ്റ് ദൈവത്തിന്റെ സെല്‍ഫിവിത്‌ഡോട്ടര്‍ സൂപ്പര്‍ഹിറ്റ്

മുംബൈ:(www.evisionnews.in) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും മകള്‍ സാറ തെണ്ടുല്‍ക്കറും ഒരുമിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമാണ് മകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സച്ചിന്‍ സോഷ്യല്‍ മീഡിയയിലിട്ടത്. ഫേസ്ബുക്കിലും ട്വിറ്ററിലും സച്ചിന്റെ ഓഫീഷ്യല്‍ പേജുകളിലാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം യൂറോപ്പില്‍ അവധിക്കാലം ആസ്വദിക്കുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇതിനിടയിലാണ് ട്വിറ്ററിലും ഫേസ്ബുക്കിലും സെല്‍ഫി വിത് ഡോട്ടര്‍ ക്യാംപെയ്‌നിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടത്. രണ്ട് സൈറ്റുകളിലുമായി സച്ചിന്റെ സെല്‍ഫിക്ക് പത്ത് ലക്ഷത്തോളം ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ലഭിച്ചത്.

സച്ചിന്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരും സെല്‍ഫി വിത് ഡോട്ടര്‍ ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. മക്കളായ റിയ, ആലിയ എന്നിവര്‍ക്കൊപ്പമാണ് ശിഖര്‍ ധവാന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇത് പക്ഷേ സെല്‍ഫിയായിരുന്നില്ല എന്ന് മാത്രം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലും ട്വിറ്ററില്‍ മകള്‍ക്കൊപ്പം സെല്‍ഫി പോസ്റ്റ് ചെയ്തു.

മോദിസര്‍ക്കാരിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രി സെല്‍ഫി വിത് ഡോട്ടര്‍ എന്ന ആശയം പങ്കുവെച്ചത്. മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നതാണ് പരിപാടി. #selfiewithdaughter എന്ന ഹാഷ്ടാഗും സെല്‍ഫിയും ഫേസ്ബുക്കിലും ട്വിറ്ററിലും വന്‍ ഹിറ്റായിമാറിയിരുന്നു.
keywords:sachin-sara-selfie-with-daughter

Post a Comment

0 Comments

Top Post Ad

Below Post Ad