കാഞ്ഞങ്ങാട്: (www.evisionnews.in) പുകപ്പുരയില്‍ നിന്ന് റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
2010 ഫെബ്രുവരി ഒന്നിന് രാത്രി പാണത്തൂര്‍ കമ്മാടി പാത്തിക്കാല്‍ റബ്ബര്‍ എസ്റ്റേറ്റിലെ പുകപ്പുരയുടെ കമ്പിവേലി തകര്‍ത്ത് ആറു ക്വിന്റല്‍ റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച് ജീപ്പില്‍ കടത്തിക്കൊണ്ടു പോയി സുള്ള്യയില്‍ വില്‍പ്പന നടത്തിയ കേസിലെ അഞ്ചാം പ്രതിയും റബ്ബര്‍ കടത്തിയ ജീപ്പ് ഓടിച്ചയാളുമായ കമ്മാടി ദര്‍ഭകട്ട ശങ്കരന്റെ മകന്‍ സുബ്രഹ്മണ്യന്‍ എന്ന മണി (34) യെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (ഒന്ന്) മജിസ്ട്രറ്റ് കോടതി കഠിന തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതി സുള്ള്യ കൊയിനാട് ദേവര്‍കൊല്ലിയിലെ അബുവിന്റെ മകന്‍ കുഞ്ഞാന്തു എന്ന കുഞ്ഞിമുഹമ്മദ് (41) , മൂന്നാം പ്രതി ദേവര്‍കൊല്ലിയിലെ രാമസ്വാമിയുടെ മകന്‍ എ.ആര്‍ കുമാര്‍, നാലാം പ്രതി ദേവര്‍കൊല്ലിയിലെ ലക്ഷ്മണന്റെ മകന്‍ രാജേന്ദ്രന്‍ എന്ന ചിന്നതമ്പി (32) എന്നിവരെ കോടതി വെറുതെ വിട്ടു.
കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ മരണപ്പെട്ടതിനാല്‍ കേസിലെ രണ്ടാം പ്രതി കമ്മാടി പാത്തുഗുഡിയിലെ കല്ല്യാണിയുടെ മകന്‍ ടോമി (40) യെ കോടതി നേരത്തെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.
സുള്ള്യയിലെ പി.സി മാഹി ന്‍ , ആയിഷ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പാത്തിക്കാല്‍ എസ്റ്റേറ്റ് . ഇതിന്റെ മാനേജര്‍ സുള്ള്യയിലെ കരിയന്റെ മകന്‍ ഗോപാലന്റെ പരാതിയിലാണ് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതലുകള്‍ വീണ്ടെടുത്തത്.
keywords:rubber-sheet-robbery-case-punishment -court-order
Post a Comment
0 Comments