മംഗലാപുരം (www.evisionnews.in): കുടിവെള്ളം ചോദിച്ചെത്തിയ അഞ്ചംഗസംഘം വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞു. വാണിജ്യനികുതി ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്യുന്ന കുടക് സ്വദേശിനി രാധ (58)യാണ് കവര്‍ച്ചക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്.
ബോന്ദേലിലെ പി.ഡബ്ലൂ.ഡി. ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാത്രി ഒമ്പത് മണിയോടെ കുടിവെള്ളം ചോദിച്ചാണ് അഞ്ചുപേര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. പുറത്തെ ടാപ്പില്‍നിന്ന് വെള്ളം എടുത്തോളാന്‍ പറഞ്ഞ് രാധ അപരിചിതരെ ഒഴിവാക്കാന്‍ ശ്രമിച്ചു. ശുദ്ധജലം വേണമെന്ന യാചന ആവര്‍ത്തിച്ചപ്പോള്‍ വെള്ളം നല്‍കാന്‍ രാധ കതകു തുറന്നു. അപ്പോഴേക്കും ക്വാര്‍ട്ടേഴ്‌സിനുള്ളിലേക്ക് ഇരച്ചുകയറിയ സംഘം രാധയുടെ വായ മൂടിക്കെട്ടി കൈകാലുകള്‍ ബന്ധിച്ചു. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാലയും മോതിരവും 35,000 രൂപയും മൂന്ന് മൊബൈല്‍ഫോണുകളും സംഘം കൈക്കലാക്കി. അതിരാവിലെയാണ് ഇവര്‍ സ്ഥലംവിട്ടത്.
Keywords; Karnataka-news-robbery-five-men-office-bwd-manglore-veettamma
Post a Comment
0 Comments