സ്വഫ്‌വാന്‍ ചെടേക്കാല്‍
keywords : ramzan-article-last-eid-masjid-shavval-human-cheppu
സലാം പറഞ്ഞ് യത്രയയക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല പക്ഷേ ശവ്വാലിന്റെ പോന്നമ്പിളി മാനത്തുദിക്കണമെങ്കില്‍ റംസാനിന് വിട പറഞ്ഞല്ലെ മതിയാവു.നമുക്ക് വേണ്ട പെട്ടവരെയാരെയോ യാത്രയാക്കാന്‍ വന്നതിന്റെ ഫീലീംഗ്‌സ്.
റംസാന്‍ മാസപ്പിറവി കണ്ടതായി പള്ളി മിനാരങ്ങളില്‍ നിന്നും മുഅസ്സിന്റെ മധുരമായ സ്വരത്തില്‍ വിശ്വാസ്യതയുടെ തക്ബീര്‍ ധ്വാനികള്‍ മുഴങ്ങിയത് മാത്രമെ ഓര്‍മ്മയുള്ളു...ദിവസങ്ങള്‍ ആഴ്ചകളായി മാറി ഒരു മാസം കൊഴ്ഞ്ഞ് പോയതെ അറിഞ്ഞില്ല.
മനുഷ്യ സമൂഹത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം... പ്രാര്‍ത്ഥനകള്‍ വിഫലാമാത്ത രാപ്പകലുകള്‍...ഒരോ പുണ്യപ്രവര്‍ത്തനത്തിനും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന ദിനരാത്രങ്ങള്‍.(www.evisionnews.in)ആത്മീയതയുടേയും ആത്മ സംസ്‌കരണത്തിന്റെ മാസം......
ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ നന്മകളുടെ പേജ് മറച്ചു നോക്കുമ്പോള്‍ ഇപ്പോഴും ശ്യൂന്യമാണ്. അനുഗ്രങ്ങള്‍ അളവില്ലെതെ ചൊരിഞ്ഞ് തന്നിട്ടും വേണ്ടത് പോലെ അതൊന്നും ഉപയോഗപ്പെടുത്താന്‍ പറ്റിയില്ലെല്ലോ എന്ന ആദിമാത്രം.
അനിര്‍വ്വചനീയമായ ആത്മീയതയുടെ അനുപൂദിയില്‍ ലയിക്കാന്‍ സാധിക്കാതെ പോവുന്നത് നാം റംസാനിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തത് കൊണ്ടും അതിനെ പറ്റി ബോധവാന്മാരവാത്തതുകൊണ്ടുമല്ലെ?
കുളിര്‍ കോരി ചോരിയുന്ന റംസാനിന്റെ പ്രഭാതവേളകളില്‍ പള്ളിയില്‍ നിന്നും സുബഹിബാങ്കുയരുമ്പോള്‍ പള്ളിയിലേക്ക് വരാന്‍ തന്നെ മടിയായിരുന്നല്ലോ നമുക്ക്.സുബഹിയുടേയും അസറിന്റയും ജമാഅത്തിന്റെ പ്രതിഫലത്തെ വറ്റി വാതോരാതെ പറഞ്ഞ് ഖതീബ് ഉസ്താദ് ഒരോ ജുമഅയിലും ഓര്‍മ്മിപ്പിച്ചതല്ലെ.കാറ്റും മഴയും വന്നിരുന്നെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ നമസ്‌കരിച്ച് കിടന്നുറങ്ങാം എന്ന് ആഗ്രഹിച്ച് പോയ നശിച്ച നിമിഷങ്ങള്‍... നമസ്‌കാരത്തിന് ശേഷം കൂട്ടാമായിരുന്ന് മതപഠനത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞ തന്നിരുന്ന ഉസ്തീദിന്റെ ക്ലാസിലിക്കുന്നതിനേക്കാള്‍ മിഥുനത്തില്‍ പെയ്തിറങ്ങുന്ന മഴയില്‍ മൂടിപുതച്ചുറങ്ങുന്നതില്‍ സുഖം കണ്ടെത്തിയവരല്ലെ ഞാനും നീയുമൊക്കെ
കച്ചവടത്തിന്റെ തിരക്കിനിടിയില്‍ എന്നും സുഹറും അസറും നമസ്‌കരിക്കാന്‍ തന്നെ വൈകുമായിരുന്നില്ലെ നാം, സമയത്തിന്റെ അവസാനത്തില്‍ ഖളാഅ് ആവുന്നതിന് തൊട്ട് മുമ്പ് വന്ന് ആര്‍ക്കോവേണ്ടി ചെയ്ത് തീര്‍ക്കേണ്ട ഉപചാര ക്രിയയാണോ അഞ്ച് വഖത്ത് നമസ്‌കാരങ്ങള്‍.ഒരു വര്‍ഷം ഒരു ഖത്മുല്‍ ഖുര്‍ആന്‍ എങ്കിലും പൂര്‍ത്തിയാക്കാന്‍ നമുക്കാവുന്നില്ല.പണംവും സമ്പാദ്യുവും കുന്നുക്കൂട്ടാന്‍ കാണിക്കുന്ന ഉത്സാഹം ദീനികാര്യങ്ങളില്‍ ഇല്ലാ എന്നത് നമ്മേ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
മഗരിബിന്റെ ബാങ്ക് കഴിഞ്ഞാല്‍ പിന്നെ എന്തും ആവാം എന്നല്ലെ നമ്മുടെ വിചാരം.ദുആ ഇരന്നല്‍ ഏറ്റവും വേഗത്തില്‍ ഉത്തരം ലഭിക്കുന്ന നിമിഷമാണ് ഇഫ്താര്‍ സമയമെന്ന് നാം സൗകര്യം പൂര്‍വ്വം മറന്നുകളയുന്നു.(www.evisionnews.in)സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയ്ക്കുളള സമയം കേവലം അന്നപാനിയങ്ങള്‍ ഉപേകഷിച്ചത് കൊണ്ട് മാത്രം വ്രതം അതിന്റെ പൂര്‍ണ്ണതിയിലെത്തുന്നില്ല.പട്ടിണി കിടക്കുന്നതിനോടൊപ്പം മനസ്സും ആത്മാവും ദൈവ ഭക്തിയില്‍ ലയിച്ച് ചേരേണ്ട നിമിഷമാണത്.
വയര്‍ നിറയെ ഭക്ഷങ്ങള്‍ കഴിച്ച് നോമ്പ് മുറിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ നാം ഇശാഇന്റെ സമയം ഉറങ്ങി തീര്‍ക്കുന്നു.രാവിലെ മുതലുള്ള വിശപ്പിന്റെ വിളിയടക്കാന്‍ പകരം വീട്ടും പോലെയല്ലെ നമ്മുടെ ഇഫ്താര്‍ വിരുന്നുകള്‍.ഒരു മാസമെങ്കലും ഭക്ഷണ പാനിയങ്ങളുടെ ഉപയോഗം കുറച്ച് നമുക്കു ചുറ്റും മഴുപട്ടിണിയും അരപട്ടിണിയുമായി കഴിയുന്നവന്റെ വില കൂടി മനസ്സിലാക്കാന്‍ കൂടി ഉള്ളതാണ് റംസാന്‍
പാതിരാവ് വരെ നീണ്ടുനില്‍കുന്ന രാത്രി നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ നമുക്കാവുന്നില്ല.നിലത്തിഴഞ്ഞും ഊന്നുവടിയും പിടിച്ച് കസേരകളില്‍ ഇരുന്ന് അവര്‍ നിസ്‌കരിക്കുന്നത് കാണുമ്പോള്‍ മനസ്സ് വല്ലാതെ പിടയാറുണ്ട്.(www.evisionnews.in)ഓടോനും ചാടാനും ജിംനേഷ്യത്തില്‍ പോയി ഡംബിള്‍സും വൈറ്റും എടുക്കാന്‍ മുന്നോട്ട് വരുന്ന നമുക്ക് ഖുര്‍ആന്‍ കൈയ്യിലെടുക്കാന്‍ മടിയാവുന്നു.തറാവാഹില്‍ പങ്കെടുക്കാന്‍ സമയം മതിയാവാതെ വരുന്നു.നമ്മില്‍ അന്തര്‍ലീനമായി കിടക്കുന്ന ഇമാമനും അവരുടെ ഇമാനും താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ ബിഗ് സീറോ ആയിപ്പോവുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലെ
പള്ളിയിലെ നമസ്‌കാരങ്ങള്‍ കഴിഞ്ഞിറങ്ങി വരുമ്പോള്‍ വരാന്തയിലിരുന്നു കാലില്‍ തട്ടി യാചിച്ചാലും ഒരുരൂപപോലും നമ്മള്‍ നല്‍കാറില്ല.പോരാത്തതിന് പള്ളിയില്‍ വയള് പറയാന്‍ വരുന്ന മുതഅല്ലിമുകളെ കുറ്റം പറയാന്‍ നമുക്കൊരു മടിയും ഇല്ല.(www.evisionnews.in)ആ നീട്ടിയ കൈകള്‍ക്കു പിന്നില്‍ ഒരു പിടി അന്നത്തിന് വേണ്ടി, ഒരു നേരത്തെ പട്ടിണി മാറ്റാന്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ ഭാരമുണ്ട്.ആല്ലെങ്കില്‍ കൈയ്യില്‍ പുത്തനുടുപ്പുമായി വരുന്ന ബാപ്പയെ കാത്തിരിക്കുന്ന കുഞ്ഞുമോളുടെ ചെറിയ ചെറിയ സ്വപ്‌നങ്ങളുണ്ട്
സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലുള്ള വിജയം എന്ന് നബി(സ) വിശേഷിപ്പിച്ച ബദര്‍ സ്മരണകള്‍ പുതുതലമുറക്ക് അന്യമായ ചരിത്രങ്ങള്‍ മാത്രമായി അവശേഷിക്കുന്നു.അവരുടെ പേരില്‍ യാസീന്‍ ഓതുവാനോ പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് ഇരുക്കുവാനോ ന്യൂജെന്‍ ഇല്ല. അതൊക്കെ പഴയ തലമുറയിലെ പറയപ്പെട്ട ചില കാക്കമാര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയത് പോലെയാണ് ഇവരുടെ ഭാവം.മാറികൊണ്ടിരിക്കുന്ന വസ്ത്ര കടകളിലെ ഫാഷന്റെ പുതിയ ട്രെന്റുകള്‍ തേടികൊണ്ടിരിക്കുന്ന തിരക്കിലാണവന്‍.
മൂസ നബിയുടേയും ഈസ നബിയടേയും സമൂഹത്തിന് ലഭിച്ച അനുഗ്രഹങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും അവരെക്കാള്‍ ആയുസ് കുറവാണെന്നും ആവലാതി പറഞ്ഞ സ്വഹാബത്തിനോട് ആയിരം മാസങ്ങളുടെ പ്രതിഫലം ലഭിക്കുന്ന ഒരു രാത്രി റംസാനലുടെണ്ട് നബി(സ) പറഞ്ഞത് ലൈലത്തുല്‍ ഖതറിന്റെ രാവിനെ പറ്റിയായിരുന്നു.
പെരുന്നാളിനെടുത്ത വസ്ത്രത്തിന് നിറം പോര വാങ്ങിയ ഷൂവിന്റെ മൊഡല്‍ കൊള്ളില്ല എന്നും പറഞ്ഞ് ഷോപ്പുകള്‍ കേറിയിറങ്ങാനെ നമുക്ക് സമയമുള്ളു.
മുടി അയേണ്‍ ചെയ്യുവാനും സ്‌റ്റ്രൈറ്റേണ്‍ ചെയ്യനും എത്ര സമയം വരെ വേണമെങ്കിലും നാം ബാര്‍ബര്‍ ഷോപ്പുകളില്‍ കാത്ത് നില്‍ക്കാറില്ലെ.ലൈലത്തുല്‍ ഖതറിന്റെ രാവിനെ ധന്യമാക്കാന്‍ ഒരുങ്ങിയാല്‍ നമ്മെ ഉറക്കം പിടികൂടും.ഇതല്ലെ സത്ത്യത്തില്‍ സംഭവിക്കുന്നത്. ഇതിനൊരുമാറ്റം ഞാനും നീയും കണ്ടത്തേണ്ടതില്ലെ
അറിഞ്ഞും അറിയാതെയും തന്നെ ഒരു പാട് പാവങ്ങള്‍ നമ്മള്‍ ചെയ്തിട്ടില്ലെ.ലോണടക്കാന്‍ ഫൈനാന്‍സില്‍ നിന്നും സ്റ്റാഫ് വിളിക്കുമ്പോള്‍, മുതലാളി ഏല്‍പിച്ച ജോലി ചെയ്ത് തീര്‍ക്കാന്‍ പറ്റാത്തപ്പോള്‍, ദൃതിപിടിച്ച ന്യൂസ് ഡസ്‌ക്കിലിരുന്ന വിളിച്ച് പറഞ്ഞ ന്യൂസ് കയറ്റാന്‍ പറ്റാതെ വരുമ്പോള്‍ ഇങ്ങനെ നീളുന്നതല്ലെ നമ്മുടെ ദിവസേനയുള്ള കളവ് പറച്ചിലിന്റെ കണക്കുകള്‍....
പതിനൊന്ന് മാസം കാലം ചെയ്ത പാപങ്ങള്‍ കരിച്ച കളയാനാണല്ലോ റബ്ബേ നീ ഞങ്ങള്‍ക്ക റംസാന്‍ തന്നത് ഒന്നിന് പത്തും എഴുപതും നന്മകള്‍ അനുഗ്രഹിച്ച് തന്നിട്ടും ഞങ്ങള്‍ക്കിതൊന്നും നേടിയെടുക്കാന്‍ ആയില്ലല്ലോ.(www.evisionnews.in)രാത്രിനമസ്‌കാരങ്ങളേക്കാള്‍ പ്രാധാന്യം ഉറക്കിനും വെറുതെ ഇരുന്ന് സംസാരിക്കാനും ഞങ്ങള്‍ നല്‍കിപ്പോയി....പ്രഭാത നമസ്‌കാരത്തിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഞങ്ങള്‍ മടിയായിരുന്നു.ഉറക്കം വരുന്നത് വരെ വാട്‌സ്ആപ്പിലും ചാറ്റിംഗിലും സജീവമായിരുന്നു...
ഏറെ വൈകി വന്നു ഉറങ്ങാന്‍ കിടന്നാലും ചെയ്തു പോയപാപങ്ങളെ ഓര്‍ത്ത് മനസ്സമാധനത്തോടെ ഇതുവരെ ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് സത്യം.മതപ്രഭഷണങ്ങള്‍ കേട്ടിറങ്ങുമ്പോള്‍ നാളെയുടെ പ്രഭാതം മുതല്‍ ഞാന്‍ നന്നായി കൊള്ളാം എന്ന് മനസ്സില്‍ ഉറപ്പിച്ചിറങ്ങിയായലും നന്നാവാന്‍ സാഹചര്യങ്ങള്‍ ഞങ്ങള്‍ അനുകൂലമാവുന്നില്ല.
അവസാന വെള്ളിയാഴ്ച മിമ്പറില്‍ നിന്നും ഖത്തീബ് അസ്സാലാമു അലൈക്കും യാ ശഹ്‌റ റമളാന്‍ എന്ന് ഇടറുന്ന ശബ്ദത്തോടെ പറയുമ്പോള്‍ മനസ്സ് വല്ലാതെ പിടക്കും അനുഗ്രഹങ്ങള്‍ പൂത്തുപന്തലിച്ച മാസത്തില്‍ കൊഴിഞ്ഞ് പോയ ദിനരാത്രങ്ങളിലേക്ക് പിന്നോട്ട് നോക്കുമ്പോള്‍ എന്നും ശൂന്യമാണ്.ഇനി അടുത്ത റംസാന്‍ ആരോക്കെ ജീവിച്ചിരിക്കും എന്നറിയില്ല.ആയുസ്സിന്റെ കണക്കു പുസ്തകം നിന്റടുത്താണല്ലോ.(www.evisionnews.in)ഭാഗ്യവന്മാര്‍ ഇനിയും ഒരു പാട് റംസാനുകള്‍ കഴിച്ചുക്കൂട്ടു.സ്വന്തം നന്മകളുടെ അക്കൗണ്ട്‌സ് ഇപ്പോഴും എവിടേയും എത്തിയിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തലുകളാണ് അടുത്ത റംസാനിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്
ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മത്രമേ ബാക്കിയുള്ളുവെന്നറിയാം പശ്ചാതാപത്തിന്റെ പാപഭാരവുമായി വന്നാല്‍ നീ ഞങ്ങളെ തളളിക്കളയരുത് പ്രായത്തിന്റെ ആവേശത്തിലും സാഹചര്യത്തിന്റെ പശ്ചാതലത്തിലും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്.ഏറ്റു പറച്ചിലിനോ കുറ്റബോധം കൊണ്ട് കണ്ണീര്‍ നിറച്ചിട്ടോ കാര്യമില്ലെന്നറിയാം എങ്കിലും കടലോളം പാപങ്ങളുമായി നിന്റെ മുന്നില്‍ വന്നാല്‍ നീ തട്ടികളയില്ലെന്ന വിശ്വാസം മാത്രം.....
keywords : ramzan-article-last-eid-masjid-shavval-human-cheppu
Post a Comment
0 Comments