കാസര്‍കോട് :(www.evisoinnews.in)കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് അസമയത്ത് കണ്ട യുവതി യുവാക്കളോട് കാര്യങ്ങള്‍ അന്വേഷിക്കാന്‍പോയ നാട്ടുകാരായ യുവാക്കള്‍ക്കെതിരെ കേസ്.കുമ്പള മഞ്ചേശ്വരം സ്വദേശികളായ ഇരു സമുദായത്തില്‍പെട്ട യുവതി യുവാവിനേയാണ് ചൊവ്വാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഊടു വഴിയില്‍ കണ്ടത് .ഉടന്‍ നാട്ടുകാര്‍ പെണ്‍കുട്ടിയോട് വിട്ടിലേ ഫോണ്‍ നമ്പര്‍ വാങ്ങി ബന്ധപ്പെട്ടപ്പോള്‍ വൈരാഗ്യം തീര്‍ക്കാന്‍ ഇവര്‍ നാട്ടുകാരായ യുവാക്കള്‍ക്കെതിരെ പരാതി നല്‍കുകയും റെയില്‍വേ പോലീസ് കാര്യമന്വേഷിക്കാതെ നാട്ടുകാരായ യുവാക്കള്‍ക്കെതിരെ എഫ്.ഐ.ആര് തയ്യാറാക്കുകയുമായിരുന്നു.തുടര്‍ന്ന് നട്ടുകാര്‍ പ്രതിഷേധവുമായി റെയില്‍വേ പോലീസ് സ്റ്റേഷന് പരിസരത്ത് തടിച്ച് കൂടുകയായിരുന്നു.ഈ പെണ്‍കുട്ടിയും യുവാവും കണ്ണൂര്‍ ഭാഗത്ത് സമ്മേളനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ്.മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ട ഇവര്‍ കാസര്‍കോട് ഇറങ്ങിയത് തന്നെ സംശയം ഉണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
keywords : kasragod-railway-satation-youngs-police-arrest-
Post a Comment
0 Comments