കോഴിക്കോട്:(www.evisoinnews.in) റഹ്മത്തുള്ള ഖാസിമി സമസ്തയോട് ഖേദപ്രകടിപ്പിച്ചു.നേരത്തെ ഒരു ത്വരീഖ ത്തുമായി ബന്ധപെട്ടു സമസ്ത റഹ്മത്തുള്ള ഖാസിമിയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു.തുടർന്നാണ് അദ്ദേഹം സമസ്തയോട് ഖേദപ്രകടിപ്പിചത്. അദ്ദേഹം പറഞ്ഞ ഖേദ പ്രകടനത്തിന്റെ പൂർണ രൂപം.ടൗണ്‍ ഹാളില്‍ 28-11-2013ന് നടന്ന എന്റെ പ്രഭാഷണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും ആശയാദര്‍ശങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ എന്നില്‍ നിന്നും വന്നുപോയ തെറ്റായതും ഗുരുതരവുമായ പരാമര്‍ശങ്ങളിലും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തെറ്റാണെന്ന് പ്രഖ്യാപിച്ച 'ത്വരീഖത്ത്' കാരുടെ പരിപാടിയില്‍ പങ്കെടുത്തതും എന്നില്‍ നിന്നും സംഭവിച്ചു പോയതാണ്. അതിനുപുറമെ സംഘടനാ പ്രവര്‍ത്തകനായിരുന്ന എന്നില്‍ നിന്നും സംഘടനാ വിരുദ്ധവും, അച്ചടക്ക ലംഘനവുമായ പ്രവൃത്തികള്‍ സംഭവിച്ചിട്ടുണ്ട്. ആയതിലും ഞാന്‍ അങ്ങേയറ്റം ക്ഷമ ചോദിക്കുകയും ഖേദിക്കുകയും ചെയ്യുന്നതോടൊപ്പം മേലില്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു
keywords : kerala-rahmathulla-qasimi-speech-calicut-samastha
Post a Comment
0 Comments