ജോധ്പൂര്‍:(www.evisionnews.in) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ലഹരിമരുന്ന് കൈവശം വച്ചതിന് 2001 ല്‍ അമേരിക്കയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ എഫ്.ബി.ഐ പിടികൂടിയെന്നും അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഇടപെട്ടാണ് രക്ഷിച്ചതെന്നുമാണ് സ്വാമിയുടെ ആരോപണം. 1.60 ലക്ഷം യു.എസ് ഡോളര്‍ വിലവരുന്ന ലഹരിമരുന്നുമായാണ് രാഹുലിനെ എഫ്.ബി.ഐ പിടികൂടിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വാജ്‌പേയി വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
മകനെ രക്ഷപെടുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയെ വിളിച്ചിരുന്നു. തുടർന്ന് വാജ്പേയി യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനെ വിളിക്കുകയും രാഹുലിനെ മോചിപ്പിക്കുകയുമായിരുന്നുവെന്നും സ്വാമി വെളിപ്പെടുത്തി.
ലളിത് മോദി വിവാദം തനിച്ചു നേരിടുന്ന വസുന്ധരരാജെയെ 'ഝാൻസി കി റാണി'യെന്നും സുബ്രഹ്ണ്യം സ്വാമി വിശേഷിപ്പിച്ചു. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും അതെല്ലാം വസുന്ധര ഒറ്റയ്ക്കാണ് നേരിടുന്നത്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ താൻ തീർച്ചയായും സഹായിക്കുമെന്നും സ്വാമി വ്യക്തമാക്കി.
keywords :rahul gandhi-subhramanya swami-vaajpayee-drug addicted
Post a Comment
0 Comments