Type Here to Get Search Results !

Bottom Ad

തുണിക്കടയിലെ ജീവനക്കാരും സ്ത്രീകളും ,വാട്‌സ്അപ്പ് സന്ദേശങ്ങള്‍ വൈറലാകുന്നു

സഫ്വാന്‍ ചെടേക്കാല്‍

റമളാന്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ പെരുന്നാള്‍ വിപണി സജീവമായി തുടങ്ങി. (www.evisionnews.in)തിക്കിലും തിരക്കിലും ഇടയില്‍ പെട്ട്നഗരം   വീര്‍പ്പ് മുട്ടുമ്പോള്‍ രസാവഹമായ സന്ദേശങ്ങളുമായി ഒരു കൂട്ടം തുണിക്കടജീവനക്കാര്‍ ഒരുക്കിയ വാട്‌സ്അപ്പ് പോസ്റ്റും അതിനുമറുപടിയുമായെത്തിയ വാട്‌സ്അപ്പ് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാസര്‍കോട്ടെ ആണ്‍പിള്ളേരെ കണ്ടിനാ എന്ന ഗാനം കേരളക്കര ഏറ്റെടുത്തിന് ശേഷം കാസര്‍കോട്ടെ ചില യുവാക്കള്‍ ചേര്‍ന്ന് എഴുതിയ വാട്‌സ്അപ്പ് പോസ്റ്റ് ആണ് ഇപ്പോള്‍ എങ്ങും സംസാരവിഷയം.  (www.evisionnews.in) തുണികടയില്‍ കയറി ജോലിക്കാര്‍ക്ക് അമിത ഭാരവുമായി അനാവശ്യമായി വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട് ഒന്നും വാങ്ങാതെ മടങ്ങുന്ന സ്ത്രീകളോട് നോമ്പിന് വേണ്ടായിരുന്നു ഇ പണി എന്ന തരത്തിലായിരുന്നു ആദ്യം വാട്‌സ്അപ്പ് പോസ്റ്റ് ഇറങ്ങിയത്. (www.evisionnews.in) പിന്നീട് അതേ നാണയത്തില്‍, സ്ത്രീകളുടെ ജോലിയും തിരക്കും കഴിഞ്ഞ് നോമ്പ് തുറ സമയങ്ങളില്‍ തുണികളെടുക്കാന്‍ വരുന്നതിന്റെ സങ്കടവും അമര്‍ഷവും രേഖപ്പെടുത്തി സ്ത്രീകളുടെ പേരിലും ഇറങ്ങി മറ്റൊരു വാട്‌സ്അപ്പ് പോസ്റ്റ്. ഫോണുകളില്‍ നിന്ന് ഫോണുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഈ പോസ്റ്റുകള്‍ തികച്ചും സൗഹാര്‍ദപരവും ഹാസ്യാത്മകവും ആയി തന്നെ ചര്‍ച്ചയാവുന്നതിനിടയില്‍ ഇവര്‍ രണ്ടു കൂട്ടര്‍ക്കും മറുപടിയായി മറ്റൊരു പോസ്റ്റും ഇറങ്ങിയിട്ടുണ്ട്.  (www.evisionnews.in)എന്തായാലും പെരുന്നാള്‍ തിരക്കിനിടയിലും വാട്‌സഅപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട കാസര്‍കോട്ടെ യുവാക്കളുടെ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Keywords:ramzan-shopping

Post a Comment

0 Comments

Top Post Ad

Below Post Ad