കാഞ്ഞങ്ങാട് :(www.evisionnews.in) പിഞ്ചുകുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിതാവിനെ കോടതി റിമാന്റ് ചെയ്തു. പാണത്തൂര്‍ സ്വദേശി മൈലാട്ടി കോളനിയിലെ രാജു(45)വാണ് മൂന്ന് വയസ്സുകാരനായ മകന് രാഹുലിനെ കഴുത്ത് ഞെരിച്ചും ചിരവകൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ജില്ലാശുപത്രിയില്‍ രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അശുപത്രിയില്‍ രാജു വിഭ്രാന്തികാട്ടി ബഹളം വെച്ചു, ഉടന്‍ ശാന്തനാകുകയും ചെയ്തു. വീട്ടിലെ ചില പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം. ഭാര്യ പത്മിനിയുമായി വഴക്കിട്ടശേഷം പ്രകോപിതനായ രാജു ഭാര്യയെയും മക്കളേയും ഓടിക്കുന്നതിനിടയിലാണ് രാഹുലിനെ പിടിച്ചു വാങ്ങി കൊലപ്പെടുത്തിയത്.
രാഹുലിന്‍രെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്ക്കരിച്ചു.
keywords: rahul-vadan-father-remnant
Post a Comment
0 Comments