Type Here to Get Search Results !

Bottom Ad

അനധികൃത കരിങ്കല്‍പാറമടകളുടെ പ്രവര്‍ത്തനം തടയണമൊവശ്യപ്പെട്ട് മലിനീകരണനിയന്ത്രണബോര്‍ഡിന് നാട്ടുകാരുടെ പരാതി

ബേക്കല്‍:(www.evisionnews.in) പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പനയാല്‍ മൊട്ടനടിയിലുള്ള അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയണമൊവശ്യപ്പെട്ട് നാട്ട്ുകാര്‍ മലിനീകരണനിയന്ത്രണബോര്‍ഡിന് പരാതി നല്‍കി. 
ബട്ടത്തൂര്‍- മൊട്ടനടി പഞ്ചായത്ത് റോഡിന് സമീപം മൊട്ടനടിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന രണ്ട് കരിങ്കല്‍പ്പാറ മടകള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. മേല്‍ പ്രദേശത്ത് നേരത്തെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് പുറമെ മറ്റു രണ്ടു പാറമടകളും അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നു. ഈ കരിങ്കല്‍ ക്വാറികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതത്തെ സംബന്ധിച്ചും ജനങ്ങളുടെ സ്വത്തിനും ജീവനും സൃഷ്ടിച്ച ദുരിതങ്ങളെ സംബന്ധിച്ചും നാട്ടുകാര്‍ നേരത്തെ കാസര്‍കോട് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ്, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപന മേധാവികള്‍ക്ക് നേരിട്ടുകണ്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും ജില്ലാ ഭരണകൂടവും ശക്തമായി ഇടപെട്ട് നാല് പാറമടകളുടെയും പ്രവര്‍ത്തനം 2014 ഡിസംബര്‍ മാസത്തില്‍ തന്നെ നിര്‍ത്തിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലത്ത് നേരിട്ട് വന്ന് പരിശോധന നടത്തി പാറമടകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പാറമട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലം പ്രസ്തുത പാറമടകള്‍ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ രണ്ട് പാറമടകള്‍ വീണ്ടും അതിശക്തമായി പ്രവര്‍ത്തനം തുടരുകയും പ്രദേശത്ത് ആകമാനം ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തിരിക്കുകയാണ്. 
പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ ഏക ആശ്രയം ഈ പാറമടയോട് ചേര്‍ന്നു കിടക്കുന്ന പൊതു റോഡാണ്. വിദ്യാര്‍ത്ഥികളെ ഭയപ്പാടോടുകൂടിയാണ് രക്ഷിതാക്കള്‍ സ്‌കൂളിലേക്കയക്കുന്നത്. ക്വാറിയുടെ സമീപത്തായി നിരവധി വീടുകളുണ്ട്. പലപ്പോഴും ഈ വീടുകളുടെ മുകളിലേക്ക് വലുതും ചെറുതമായ കരിങ്കല്‍ച്ചീളുകള്‍ വന്ന് പതിക്കുതന്ന് പതിവായിരിക്കുന്നു. അത്യുഗ്രമായ സ്‌ഫോടന പ്രകമ്പനത്തെത്തുടര്‍ന്ന് വീടുകള്‍ക്ക് വിള്ളലുകള്‍ വീണുകഴിഞ്ഞു. മാറിത്താമസിക്കാന്‍ മറ്റിടങ്ങളില്ലാതെ കുടുംബാംഗങ്ങള്‍ ജീവന്‍ പണയം വെച്ചാണ് ഇവിടെ പുലരുന്നത്. സ്‌ഫോടകവസ്തുക്കളുടെ അനധികൃത ശേഖരവും ഇവിടെയുണ്ട്. 
ഒരുവര്‍ഷം മുമ്പ് രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ മഴക്കാലത്ത് പാറക്കുഴിയില്‍ വീണ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ക്വാറി ഉടമകള്‍ വെറുമൊരു അപകടമരണമാക്കി മാറ്റിത്തീര്‍ക്കുകയായിരുന്നു. നേരത്തെ പാറമടകള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ക്വാറി ഉടമകളും കൂട്ടാളികളും പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന പൊതുറോഡ് ഇപ്പോള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം വീടുകളുടെ അറ്റകുറ്റ പണികള്‍ക്കും മറ്റു നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും കൊണ്ടുപോകേണ്ട സാധനങ്ങള്‍ സ്ഥലത്തെത്തിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. മാസങ്ങളായി ഇത് തുടരുന്നു. ഇതിലും രൂക്ഷമാണ് പ്രദേശവാസികളുടെ മൊത്തം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച നടപടി. 
ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ ക്വാറി മാഫിയ ഗുണ്ടകളെ ഉപയോഗിച്ച് വധഭീഷണി ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ആയതിനാല്‍ ഈ പ്രദേശത്തെജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെും പാറമടകളുടെ പ്രവര്‍ത്തനം ശാശ്വതമായി അവസാനിപ്പിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സത്വരമായി കൈക്കൊള്ളണമെന്നും നാട്ടുകാരുടെ പരാതിയില്‍ വ്യക്തമാക്കി.

Keywords :Pollution-blast-quarry mining-frightening
Tags

Post a Comment

0 Comments

Top Post Ad

Below Post Ad