പുണെ:(www.evisionnews.in) മോദി സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനത്തെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ അവരെ ദേശവിരുദ്ധരും ഹിന്ദുവിരുദ്ധരുമാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയതിനെതിരെ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികകള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ ഇത് പറഞ്ഞത്. 'ഞങ്ങളോട് സഹകരിച്ചാല്‍ ഒരു കുഴപ്പവുമുണ്ടാവില്ല, അല്ലെങ്കില്‍ നിങ്ങളെ അടിച്ചുപുറത്താക്കും' -ഇതാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ മനോഭാവം.
'ബി.ജെ.പിയില്‍ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദി തന്നെയാണ്. ഒരാള്‍ക്ക് മാത്രമേ അവിടെ അധികാരമുള്ളൂ. ബി.ജെ.പിക്ക് ഒരാളെ വേണ്ടെങ്കിലും അയാള്‍ പ്രധാനമന്ത്രിക്ക് വേണ്ടയാളാണെങ്കില്‍ ഒരിക്കലും മാറ്റാന്‍ പാര്‍ട്ടിക്ക് കഴിയില്ല'-രാഹുല്‍ പറഞ്ഞു. പുണെയില്‍ മാത്രമല്ല രാജ്യത്തെ മറ്റ് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ രാഹുലിനോട് പറഞ്ഞപ്പോള്‍ നിങ്ങളുടെ പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ രണ്ട് മാസമായി ചലച്ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്.
keywords:pune-filim-institute-rahul-gandhi-statement
keywords:pune-filim-institute-rahul-gandhi-statement
Post a Comment
0 Comments