Type Here to Get Search Results !

Bottom Ad

നാളെ പെട്രോൾ പമ്പുകൾ തുറക്കില്ല


കാസർകോട്:(www.evisionnews.in) പുതിയതായി ആരംഭിക്കുന്ന പെട്രോൾ പമ്പുകൾക്കായി എണ്ണ കമ്പനികളും സർക്കാരും നൽകിയിട്ടുള്ള എല്ലാ അനുമതി പത്രങ്ങളും പിൻവലിക്കണമെന്നാ വശ്യപ്പെട്ട് സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകൾ സംയുക്തമായി നാളെ ഇന്ധന ബഹിഷ്കരണ ദിനാചരണം സംഘടിപ്പിക്കുന്നു. ഇന്ന് അർധ രാത്രി മുതൽ നാളെ അർധ രാത്രി വരെ ഇന്ധന വിൽപ്പന പൂർണമായി നിലയ്ക്കും.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും ചേർന്നാണ് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നത്. നിലവിൽ സംസ്ഥാനത്ത് 1890 പമ്പുകളുണ്ട്. പുതിയ 78 പമ്പുകൾക്കാണ് അനുമതി.

സഹായിക്കുന്ന എണ്ണക്കമ്പനികളുടെയും സർക്കാരിന്റെയും നിലപാടു തിരുത്തുക, വിൽപ്പനയ്ക്ക് അനുസരിച്ച് വസ്തുവിന്റെ വാടക വർധിപ്പിക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുവകകൾ ഉപാധികളില്ലാതെ തിരികെ നൽകുക, കമ്പനികൾക്കു സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കുക, ടെർമിനലിൽ നിന്നു നൽകുന്ന ഇന്ധനത്തിന്റെ അളവ് കൃത്യമാക്കാൻ ശാസ്‌ത്രീയ മാർഗങ്ങൾ അവലംബിക്കുക, ബാങ്കുകൾ ഈടാക്കുന്ന ഹാൻഡിലിങ് ചാർജുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നു.



keywords:petrol-pumb-strike-one day-tomorrow

Post a Comment

0 Comments

Top Post Ad

Below Post Ad