Type Here to Get Search Results !

Bottom Ad

പ്രേമത്തിന്റെ വ്യാജന്‍: അന്‍വര്‍ റഷീദ് ചലച്ചിത്ര സംഘടനകളില്‍ നിന്നും രാജിവെച്ചു

evisionnews

കൊച്ചി: (www.evisionnews.in)ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ചലച്ചിത്ര സംഘടനകളില്‍ നിന്ന് രാജിവച്ചു. താന്‍ നിര്‍മിച്ച് നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ സെന്‍സര്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് അന്‍വന്‍ റഷീദ് പറഞ്ഞു.
ചലച്ചിത്ര സംഘടനകളെ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു പ്രയോജനവുമില്ല. ഇനി മുതല്‍ ഈ സംഘടനകളുടെയൊന്നും പിന്തുണയില്ലാതെ സിനിമ നിര്‍മിക്കും-അന്‍വര്‍ റഷീദ് പറഞ്ഞു.
സിനിമയുടെ പ്രിന്റ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് കാനഡയില്‍ നിന്നാണ് പോലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നും സൈബര്‍ സെല്‍ അറിയിച്ചു. ഇതിനിടെ പ്രിന്റ് ചോര്‍ന്നത് തങ്ങളുടെ കയ്യില്‍ നിന്നല്ലെന്ന് സെന്‍സര്‍ബോര്‍ഡും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ലാബില്‍ നിന്നായിരിക്കാം പ്രിന്റ് ചോര്‍ന്നതെന്ന് സൈബര്‍ സെല്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

keywords :premam-malayalam-movie-director-anwar-rasheed-resing
Tags

Post a Comment

0 Comments

Top Post Ad

Below Post Ad