ദുബായ്:(www.evisionnews.in) യുഎഇയിലും ഇനി പെട്രോള്‍ വില കൂടും. ഓഗസ്റ്റ് ഒന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ സബ്‌സിഡി പിന്‍വലിയ്ക്കാന്‍ ഊര്‍ജ്ജമന്ത്രാലയത്തിന്റെ തീരുമാനം. ആഗോള വിലയ്ക്ക് അനുലരിച്ച് ഓരോ മാസവും പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമായ പെട്രോള്‍, ഡീസല്‍ മറ്റ് പ്രകൃതി വാതകങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സബ്‌സിഡി മാറ്റുന്നത്. എല്ലാമാസവും ആഗോള വിപണിയിലെ വിലയ്ക്ക് അനുസരിച്ച് യുഎഇയിലും ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ അല്‍ മസ്രോയ് പറഞ്ഞു.
സബ്‌സിഡി പിന്‍വലിയ്ക്കുന്നതോടെ എണ്ണവില കുടുകയും ഉപഭോഗം നിയന്ത്രിയ്ക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് ഊര്‍ജ്ജമന്ത്രാലയം പ്രതീക്ഷിയ്ക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളെ ആളുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും അന്തരീക്ഷമലിനീകരണം ഉള്‍പ്പടെയുള്ളവ നിയന്ത്രിയ്ക്കാനാവുമെന്നും മന്ത്രാലയം പ്രതീക്ഷിച്ചിരുന്നു.
keywords : international-duabi-petrol-rate-bank
Post a Comment
0 Comments