Type Here to Get Search Results !

Bottom Ad

പ്രേമം തിയറ്ററുകളില്‍ 50 ദിവസം തികയ്ക്കില്ലെന്ന് നിവിന്‍ പോളി

കൊച്ചി:(www.evisionnews.in) ഇതുപോലൊരു ദുരന്തം ഒരു സിനിമയ്ക്കും വരാതിരിക്കട്ടെ.. ചങ്കിടറിക്കൊണ്ടാണ് നിവിന്‍ പോലി പറഞ്ഞത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അമ്ബരപ്പിക്കുന്ന കുതിപ്പു നടത്തുകയും പെട്ടെന്ന് ഒരുനാള്‍ മുതല്‍ തീയേറ്റര്‍ ശൂന്യമാകുകയും ചെയ്യുന്ന അത്യപൂര്‍വ സംഭവത്തിലേക്കാണ് പ്രേമം സിനിമ എത്തിനില്‍ക്കുന്നത്. ജൂണ്‍ 11ന് റീലീസ് ചെയ്ത സിനിമ കേവലം 20 ദിവസത്തിനുള്ളില്‍ തന്നെ 20 കോടിയോളം രൂപ കലക്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ സിനിമ 50 ദിവസം പോലും തികയ്ക്കാന്‍ സാധ്യതയില്ലെന്ന് പ്രേമത്തിലെ നായകനായ നിവിന്‍ പോളി പറയുന്നു. ഇത്തരം ഒരു ദുരന്തം മറ്റൊരു സിനിമയ്ക്കും ഉണ്ടാകാതിരിക്കട്ടെയെന്നും നിവിന്‍ പോളി പറഞ്ഞു. ഹൗസ്ഫുള്‍ ആയി തീയേറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാതിരുന്ന പ്രേക്ഷകരുടെ കൈയ്യിലേക്ക് എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്. സിനിമയ്ക്ക് ഇനി ഡിവിഡി വേര്‍ഷന്‍ പോലും സാധ്യമല്ലാത്ത തരത്തില്‍ വ്യാജന്‍ പ്രചരിച്ചു കഴിഞ്ഞു. ഒരു പക്ഷേ അമ്ബതുകോടിയോളം രൂപ കലക്ടു ചെയ്യുമെന്ന ഘട്ടത്തിലാണ് സിനിമയ്ക്ക് ഈ ദുര്‍വിധി വന്നു ചേര്‍ന്നിരിക്കുന്നത് എന്നതാണ് ഖേദകരം. സിനിമാ മേഖലയില്‍.



Keywords: kochi-premam-nivil-pauly-








Tags

Post a Comment

0 Comments

Top Post Ad

Below Post Ad