തിരുവനന്തപുരം: (www.evisionnews.in) പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്നാണെന്നു തിരിച്ചറിഞ്ഞു. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെയും ആന്റി പൈറസി സെല്‍ കണ്ടെത്തി. അണിയറപ്രവര്‍ത്തരില്‍ പ്രമുഖര്‍ അടക്കം ചിലരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സിനിമയുടെ പതിമൂന്നു ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെയാണ് തിരിച്ചറിഞ്ഞത്.
സെന്‍സര്‍ കോപ്പി ചോര്‍ന്നെന്നു കരുതുന്ന അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. അതിനിടെ, സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ കരുതിയിരുന്ന ഒരു ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായും കണ്ടെത്തി. ഇതോടെ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി. നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെ ചോദ്യം ചെയ്യും. ചില സാങ്കേതിക പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായാണ് സൂചന. നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ ബന്ധുവടക്കം മൂന്നു പേരെക്കൂടി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
keywords: premam-film-leake
keywords: premam-film-leake
Post a Comment
0 Comments