Type Here to Get Search Results !

Bottom Ad

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊല്ലം (www.evisionnews.in): പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പേരൂര്‍ സ്വദേശികളായ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്. ആന്റി പൈറസി സെല്‍ ഡി.വൈ.എസ്.പി എം. ഇക്ബാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പൃഥിരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഈ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.  

ഇവരില്‍ ഒരാളാണ് പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും മറ്റു രണ്ട് പേര്‍ സഹായികളായെന്നുമാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരാളാണ് പ്രേമം സിനിമയുടെ സി.ഡി നല്‍കിയതെന്നും ഈ വിദ്യാര്‍ത്ഥി അന്വേഷണ ഉദ്യേഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അയാളെ തിരിച്ചറിഞ്ഞതായി സൂചനകളുണ്ടെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഇയാളെ പിടികൂടിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. കുറച്ചു ദിവസങ്ങളായി ഈ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ഇന്ന് അവരെ അറസ്റ്റുചെയ്തത്. 

റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് വ്യാജ ഐ.പി. അഡ്രസ് നിര്‍മ്മിച്ച് 'കിക് ആസ്' എന്ന സൈറ്റില്‍ പ്രേമം അപ് ലോഡ് ചെയ്തത്. സെന്‍സര്‍ ചെയ്യുന്നതിന് നല്‍കിയ പ്രിന്റുകളിലൊന്നാണ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 26നും 29നും രണ്ട് പ്രിന്റുകള്‍ വീതം സെന്‍സര്‍ ബോര്‍ഡിന് നല്‍കിയിരുന്നു. ഇവയില്‍ 26ന് നല്‍കിയ പ്രിന്റുമായി സാമ്യമുള്ളതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പതിപ്പെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് പ്രേമം അപ്‌ലോഡ് ചെയ്യിച്ചതിന് പിന്നില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പ്രേമത്തിന്റെ സി.ഡി എവിടെനിന്ന് ആരാണ് അടിച്ച്മാറ്റി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യിച്ചത് എന്ന് കണ്ടെത്തുന്നതുവരെ ഇത് സംബന്ധിച്ച ദുരൂഹതകള്‍ തുടരും.



Keywords: Kerala-news-vyaja-upload-students-arrest-arrest-premam-construction



















Post a Comment

0 Comments

Top Post Ad

Below Post Ad