Type Here to Get Search Results !

Bottom Ad

'പ്രേമം' ചോര്‍ത്തിയ മൂന്നുപേര്‍ പിടിയില്‍


തിരുവനന്തപുരം (www.evisionnews.in): പ്രേമം സിനിമ ചോര്‍ത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചു.

പ്രേമം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പോലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നതെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്തതെന്നുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.


Keywords: Kerala-news-trivandram-premam-cinema-arrest

Tags

Post a Comment

0 Comments

Top Post Ad

Below Post Ad