കാസര്‍കോട്: (www.evisionnews.in) ന്യൂനപക്ഷ വിഭാഗത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പ് മാനദണ്ഡം മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും കേന്ദ്ര സര്‍ക്കാരിന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ വിഭാഗമാണെന്ന് രക്ഷിതാവു നല്‍കുന്ന സാക്ഷ്യപത്രം മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. ഇത് രക്ഷിതാക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. 1000 രൂപയ്ക്കു വേണ്ടി മണിക്കൂറുകളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കാത്തു നില്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് മൂലം ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത സ്ഥിതിയുണ്ടാകും. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ അവഗണന നേരിടുകയാണ്. ഈ പ്രശ്‌നവും ഒരു അവഗണനയുടെ ഭാഗമാണെന്നും നേതാക്കള്‍ പറഞ്ഞു. മാനദണ്ഡം മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് എം എസ് എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
Keywords:kasaragod-pre-metric-scholarship-msf
Post a Comment
0 Comments