കാസര്‍കോട് (www.evisionnews.in): ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളില്‍ പുതിയ എസ്.ഐമാര്‍ ചാര്‍ജ്ജെടുത്തു. കുമ്പളയില്‍ അനൂപ് കുമാര്‍, ആദൂരില്‍ പി. അജേഷ്, ബദിയടുക്കയില്‍ എ. സന്തോഷ്‌കുമാര്‍, ബേക്കലില്‍ ആദം ഖാന്‍, അമ്പലത്തറയില്‍ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരാണ് പുതുതായി ചാര്‍ജ്ജെടുത്തത്.
അതേ സമയം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ അഡീഷണല്‍ എസ്.ഐയായി അജിത് കുമാറും മഞ്ചേശ്വരത്ത് ടി. ദാമോദരനും കാഞ്ഞങ്ങാട്ട് ടി.കെ മുകുന്ദനും ചുമതലയേറ്റു. ആദൂര്‍ എസ്.ഐ. ടി.പി ദയാനന്ദനെ ബേഡകത്തേക്കും ബേക്കലിലെ പി. നാരായണനെ നീലേശ്വരത്തേക്കും ചീമേനിയിലെ കെ. ദിനേശനെ ചിറ്റാരിക്കാലിലേക്കും ബദിയടുക്കയിലെ കെ. ദാമോദരനെ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും നീലേശ്വരത്തെ ടി.കെ ജോസിനെ ചീമേനിയിലേക്കും അമ്പലത്തറയിലെ ഇ.ജെ ജോസഫിനെ ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐയായും മാറ്റി നിയമിച്ചു.
Keywords:Kasaragod-news-si-police-news-shifting-and-transferring
Post a Comment
0 Comments