Type Here to Get Search Results !

Bottom Ad

ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകം

കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നതായി പരാതി. വിവിധ കേസുകളില്‍ പ്രതികളായ ആളുകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കെത്തുന്നവരെ അക്രമിച്ച് പണം തട്ടുന്നതെന്നതാണ് പോലീസിന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം കുമ്പള ടൗണില്‍ ബീഹാര്‍ സ്വദേശികളായ ചിലര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. കുമ്പള ബദിയടുക്ക റോഡിന് സമീപത്തെ വൈന്‍ ഷാപ്പിന് മുന്നില്‍വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ നിരവധി ബീഹാരികളെ ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയതായും അറിയുന്നു. വേറെയും സംഘങ്ങള്‍ കുമ്പളയിലും പരിസര ടൗണുകളിലും വിലസുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭീതി കാരണം പോലീസില്‍ പരാതിപ്പെടാത്തതാണ് പണം തട്ടുന്ന സംഘം വ്യാപകമാകാന്‍ കാരണം.



Keywords: Kasaragod-news-kumbla-news-attack-police

Post a Comment

0 Comments

Top Post Ad

Below Post Ad