Type Here to Get Search Results !

Bottom Ad

പൊന്‍പുലരി: ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട്‌ :(www.evisionnews.in)ജില്ലാ പോലീസും വിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന പൊന്‍ പുലരി പദ്ധതിയുടെ ഫേസ്ബുക്ക് പേജ് ആരംഭിച്ചു. പെരിയ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാപോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. പൊന്‍പുലരി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ കാണാന്‍ സാധിക്കും. ജില്ലാപോലീസിലെ കമ്പ്യൂട്ടര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ രവി കൈതപ്രത്തിന്റെ നേതൃത്വത്തിലാണ് ഫേസ് ബുക്ക് പേജ് രൂപകല്‍പ്പന ചെയ്തത്. എ.ഇ.ഒ പി. രവീന്ദ്രനാഥന്‍, പ്രധാന അദ്ധ്യാപകന്‍ വി.ജെ സ്‌കറിയ, പ്രമോദ് പെരിയ തുടങ്ങിയവര്‍ പങ്കെടുത്തു.

keywords :ponpulari-facebook page-inauguration-periya govt school-Dr. A Shrinivasan

Post a Comment

0 Comments

Top Post Ad

Below Post Ad