Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ബി.ജെ.പി കേന്ദ്രങ്ങളില്‍ ഉണര്‍വ് : ഇരു മുന്നണിക്കും ആശങ്ക

തിരെഞ്ഞെടുപ്പ് മുമ്പുള്ള അവലോകനം ഇ-വിഷൻ ന്യൂസ് ടീം തയ്യാറാക്കുന്ന വോട്ട്സ് അപ്പ്, പരമ്പര ആരംഭിക്കുന്നു.
evisionnews


കാസർകോട്:(www.evisionnews.in പഞ്ചായത്ത്-മുനിസിപ്പൽ തിരെഞ്ഞടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ ബി.ജെ.പിയുടെ ശാസ്ത്രീയമായ പ്രവർത്തനങ്ങൾ ഇരു മുന്നണികളും ആശങ്കയിലാഴ്ത്തുന്നു.അരുവിക്കര ഉപതിരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഉണ്ടായ നേട്ടം പഞ്ചായത്ത് നഗരസഭ തിരെഞ്ഞെടുപ്പിലും കാസർകോട് ജില്ലയിൽ വൻ നേട്ടമുണ്ടാക്കാനാവുമെന്നാണ് നേതാക്കൾ പറയുന്നത്.
ശാസ്ത്രീയമായി വീടുകൾ കയറി വോട്ട് ചേർക്കുന്നതും ആദ്യ ഘട്ടം ബി.ജെ.പി കേന്ദ്രങ്ങളിൽ പൂർത്തികരിക്കാൻ സാധിച്ചുവെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ നേട്ടങ്ങളും ഇരു മുന്നണികളും വീഴ്ചകളും പ്രചരണ വിഷയമായേക്കും.(www.evisionnews.in)വൊട്ട് ചേർക്കൽ കാര്യത്തിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ പിന്നിലാണെങ്കിലും റമദാൻ മാസത്തിൽ മുസ്ലിം ലീഗ് പ്രാദേശിക തലത്തിൽ നടത്തിയ വ്യാപകമായ റിലീഫ് പ്രവർത്തനങ്ങൾ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയം എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ മ്ലാനത പ്രകടമായെങ്കിലും തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ശാസ്ത്രീയ സംഘടന പ്രവർത്തനത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.(www.evisionnews.in)ഐ.എൻ.എൽ, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ ചെറിയ കക്ഷികൾ തിരെഞ്ഞെടുപ്പിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ഈ തെരെഞ്ഞെടുപ്പ് പരമാവധി ഉപയോഗിക്കും.കാസർകോട് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തിരെഞ്ഞെടുപ്പ് മുമ്പുള്ള അവലോകനം ഇ-വിഷൻ ന്യൂസ് ടീം തയ്യാറാക്കുന്ന വോട്ട്സ് അപ്പ്, പരമ്പര ആരംഭിക്കുന്നു.


keywords : kasragod-political-issue-bjp-league-congress



Post a Comment

0 Comments

Top Post Ad

Below Post Ad