Type Here to Get Search Results !

Bottom Ad

പിള്ളപ്പേടി നേരിടാന്‍ കോണ്‍ഗ്രസ് ശ്രീവിദ്യയെ തുറുപ്പുചീട്ടാക്കുന്നു


തിരുവനന്തപുരം (www.evisionnews.in): നിയഭസഭയ്ക്കുളളില്‍ യുഡിഎഫ് ബെഞ്ചിലിരുന്ന് എല്‍ഡിഎഫിനെ പിന്തുണക്കുന്ന കേരള കോണ്‍ഗ്രസ് (ബി)യിലെ മുന്‍മന്ത്രി കെബി ഗണേഷ് കുമാറിനെയും പിതാവ് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും നേരിടാന്‍ മണ്‍മറഞ്ഞ മലയാള താര സുന്ദരി ശ്രീവിദ്യയെ തുറുപ്പു ചീട്ടാക്കുന്നു. കോണ്‍ഗ്രസ് നേതാവും സിനിമാ നടനും ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഇതിന്റെ കരുക്കള്‍ നീക്കുന്നത്. 

ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയോട് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞുവെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പുതിയ വെളിപ്പെടുത്തല്‍. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീവിദ്യക്ക് ബോധ്യപ്പെട്ടതായും ഉണ്ണിത്താന്‍ അവകാശപ്പെടുന്നു.

മുല്ലപ്പളളിയെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ സുപ്രധാനമായ വിവരങ്ങള്‍ വേദനയോടെ പറഞ്ഞത്. ഇക്കാര്യം മുല്ലപ്പളളി താന്നോട് സംസാരിച്ചിരുന്നു. വേണ്ടി വന്നാല്‍ മുല്ലപ്പളളി തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തും. ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താത്ത നപടികള്‍ നടന്നിട്ടുണ്ട്. അത് പുറത്ത് വന്നേ തീരൂ. ഇതില്‍ ഏറെ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വരണം. അതിന് ബന്ധപ്പെട്ട ആള്‍ക്കാര്‍ തയ്യാറാകണം. 

സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വരുന്നതെങ്കില്‍ സത്യം പറയാന്‍ തങ്ങള്‍ പറയും. രാജ്‌മോഹന്‍ മുന്നറിയിപ്പ് നല്‍കി. ചിലരുടെ മുന്നണി മാറ്റമാണോ ഈ ആരോപണത്തിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെ വേണെങ്കിലും വ്യാഖ്യാനിക്കാമെന്നും രാജ്‌മോഹന്‍ പറഞ്ഞു.


Keywords; Kerala-trivandram-news-pillappedi-congress-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad