കാസർകോട്:(www.evisionnews.in)കൊല്ല്യയിലെ നിർധന കുടുംബത്തിനു ശിഹാബ് തങ്ങളുടെ പേരിൽ പട്ള ശാഖ മുസ്ലിം ലീഗ് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയ്ക്ക് തറക്കല്ലിട്ടു.കാസർകോട് സംയുക്ത ഖാസി കെ ആലികുട്ടി മുസ്ലിയാർ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് എംഎ മജീദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹാരിസ് പട്ള സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എഎ ജലീൽ,അബ്ദുറഹ്മാൻ ഹാജി പട്ള,പഞ്ചായത്ത് ഭാരവാഹികളായ ടിഎം ഇഖ്‌ബാൽ,ഹാരിസ് ചൂരി,മുത്തലിബ് പാറക്കട്ട,മജീദ് പടിഞ്ഞാറർ,അസീസ് മുട്ടതോടി,മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ,യു ബഷീർ,മുഹമ്മദ് കുഞ്ഞി മാഷ് കൊല്ല്യ,സിഎ മുഹമ്മദ് ചെമ്പൂർ,സിഎച് അബൂബക്കർ,സിഎം ഹാരിസ്,നിയാസ് പള്ളം,നൌഷാദ് ചെമ്പൂർ,കരീം ബാവ സംബന്ധിച്ചു.
keywords:patla-shakha-muslim-league-baithurahma
Post a Comment
0 Comments