പാലക്കാട്: (www.evisionnews.in) ഒറ്റപ്പാലം മങ്കര റെയില്‍വേ സ്‌റ്റേഷനു സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് പത്തനംതിട്ട കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ആതിര, രാജി എന്നിവരാണ് മരിച്ചത്. കാണാതായ ആര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെയാണ് ഒറ്റപ്പാലം മങ്കര റെയില്‍വേ സ്റ്റേഷനടുത്ത് റെയില്‍വെ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു കുട്ടിയുടെ കൈയില്‍ ആതിര ആര്‍ നായര്‍, ഐരവണ്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് മരിച്ചത് കോന്നിയിലെ കുട്ടികളാണെന്ന് സംശയം തോന്നാന്‍ കാരണം.
ഈമാസം പതിനൊന്നിനാണ് പത്തനംതിട്ട കോന്നിയില്‍ നിന്ന് മൂന്ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികളെ കാണാതായത്. കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ കോന്നി ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ ആര്യ കെ സുരേഷ് (16), കോന്നി തെങ്ങുക്കാവ് പുത്തന്‍പറമ്പില്‍ വീട്ടില്‍ സുജാതയുടെ മകള്‍ രാജി, ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍ നായര്‍ എന്നിവരെയാണ് കാണാതായിരുന്നത്. കുട്ടികളെ ഇടയ്ക്ക് എറണാകുളം നോര്‍ത്തില്‍ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. കുട്ടികളുടെ ഫേസ്ബുക്ക് സുഹൃത്തായ തൃശ്ശൂര്‍ സ്വദേശിയെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും അവിടെ ചെന്നിട്ടില്ലെന്ന് അയാള്‍ അറിയിച്ചു. ഇതിനിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് പലരും കുട്ടികളെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കണ്ടതായി പൊലീസിനെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
keywords: pathanamthitta-students-missing-railway-track-dead
Post a Comment
0 Comments