Type Here to Get Search Results !

Bottom Ad

ഭരണ തമ്പുരാക്കന്മാരെ, ഞങ്ങള് കാസര്‍കോട്ടുകാര്‍ ചോദിക്കുന്നത് ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാത്രം

കാസര്‍കോട് (www.evisionnews.in): മലയാളി പ്രവാസിയായ കാലം മുതല്‍ കാസര്‍കോട്ടുകാരനും പ്രവാസിയായിട്ടുണ്ട്. 1970കളില്‍ ആരംഭിച്ച ഗള്‍ഫ് ബൂം കാലത്ത് തന്നെ ഈ രാജ്യത്തെ പ്രവാസിയായി മാറിയ ഒരോ കാസര്‍കോട്ടുക്കാരനും പക്ഷെ, എല്ലാത്തരം അവഗണനകളുടെ കൂട്ടത്തില്‍ അടിസ്ഥാനപരമായി പ്രവാസികള്‍ക്ക് ആവശ്യമുള്ള ഒന്നും കാസര്‍കോട്ടുക്കാരന് അനുവദിക്കപ്പെട്ടിട്ടില്ലെന്നത് വാസ്തവമാണ്. 

കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിന് കീഴില്‍ നാലോളം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്ക പ്പെട്ടപ്പോള്‍ ഒന്ന് കാസര്‍കോടിന് നല്‍കാന്‍ അധികൃതര്‍ കനിഞ്ഞില്ല. മുമ്പ് കോഴിക്കോട് മാത്രം പാസ്‌പോര്‍ട്ട് ഓഫിസുണ്ടായിരുന്ന കാലത്ത് രാവിലെ കോഴിക്കോട്ടെത്തി അവിടെ ക്യൂ നിന്ന് കഷ്ടപ്പെട്ടിരുന്ന കേരളത്തിലെ ഇങ്ങെ തലക്കാരുടെ ബുദ്ധിമുട്ടിന് ഇപ്പോഴും ഒരു കുറവുമില്ലാതെ തുടരുന്നു. കണ്ണൂര്‍ ജില്ലാ പരിധിയില്‍ പയ്യന്നൂരില്‍ ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉണ്ടെങ്കിലും അങ്ങ് മഞ്ചേശ്വരത്ത് നിന്ന് ഒരാള്‍ക്ക് ഇവിടെ എത്തിപ്പെടുക ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.

പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയാല്‍ രാവിലെയാണ് പലര്‍ക്കും ടോക്കണ്‍ ലഭിക്കുക. ആ സമയത്ത് അത്യാവശ്യത്തിന് പകല്‍ വണ്ടികളും ബസുകളും ഇല്ലാത്തതിനാല്‍ മഞ്ചേശ്വരത്ത് നിന്നോ കാസര്‍കോട്ട് നിന്നോ അടുത്തുള്ള പയ്യന്നൂരിലുള്ള സേവാ കേന്ദ്രത്തില്‍ എത്തുക ശ്രമകരമായ കാര്യമാണ്.

2014 സപ്തംബര്‍ 18ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പി കരുണാകരന്‍ എം.പിക്ക് നല്‍കിയ കത്തില്‍ താല്‍ക്കാലികാശ്വാസമെന്ന നിലയില്‍ ജില്ലയില്‍ തുടര്‍ച്ചയായി സേവാ ക്യാമ്പുകള്‍ നടത്തണമെന്ന് സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും എന്നാല്‍ ഒരു വര്‍ഷത്തോളമായിട്ടും വിഷയം കടലാസില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. 2013ല്‍ കേരള സര്‍ക്കാറിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് ഡിപ്പാര്‍ട്ട് മെന്റിന്റെ 3442 കോടി രൂപയോളം മാത്രം വിസക്കായി കാസര്‍കോട്ടുക്കാര്‍ ചെലവഴിക്കുന്നു. അതു കൂടാതെ സംസ്ഥാന ഖജനാവില്‍ വരുമാനമായിട്ട് ഒരുപാട് പണം കാസര്‍കോട്ടുക്കാര്‍ അയക്കുന്നുമുണ്ട്. 

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യത്തിന് ചൂടുപകര്‍ന്ന് ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. എന്റെ ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് ജനപ്രതിനിധികളുടേയും പ്രവാസികളുടേയും രാഷ്ട്രീയസാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് ഓണ്‍ലൈന്‍ നിവേദനം നല്‍കുന്ന കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.



Keywords; Kasaragod-news-economics-passport-seva-kendra

Post a Comment

0 Comments

Top Post Ad

Below Post Ad