എറണാകുളം: (www.evisionnews.in)അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കോഴിക്കോട്ട് സ്വദേശികളായ ആസിയ അബ്ദുള്ഡ കരീം, നാദിറ റഹീം എന്നീ കുട്ടികളാണ് ഹര്‍ജി നല്‍കിയത്. ഈ വിധി ഇവര്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. ഇരുവര്‍ക്കും ഇനി പര്‍ദ്ദ ധരിച്ച് പരീക്ഷയെഴുതാം.
സി.ബി.എസ്.ഇ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിനെതിരെ കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ ഹര്‍ജി പരിഗണിച്ച കോടതി വസ്ത്രത്തിന് വിലക്ക് നിശ്ചയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
keywords: parda-exam-cort-order
Post a Comment
0 Comments